ബിഗ് ബോസ് സീസണ്‍ 3 ലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതരാണ് അമൃതയും അഭിരാമിയും
ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒറ്റ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷോയിലും എത്തിയിരുന്നു. ഇപ്പോഴിത ഗോപി സുന്ദറിനൊപ്പം വിദേശത്ത് മ്യൂസിക്ക് ഷോ ചെയ്ത വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി തന്റെ യൂട്യൂബ് ചാനലിലൂടെ. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങിയതാണെന്നും ദിശ അറിയാത്ത യാത്രയില്‍ ഒപ്പം കൂടിക്കോളൂയെന്നായിരുന്നു അഭിരാമി പറഞ്ഞത്. ആദ്യമായി താന്‍ അണ്ണുവിന്റെ കൂടെ… തന്റെ ചേട്ടന്റെ കൂടെ പെര്‍ഫോം ചെയ്യുകയാണ്. സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്. പക്ഷെ ചേട്ടന്‍ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുകയെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു. അമൃതയുടെ മകൾ പാപ്പുവിനെ വീഡിയോ കോള്‍ ചെയ്യുന്ന അമൃതയേയും അഭിരാമി വീഡിയോയിൽ കാണിച്ചിരുന്നു. ഷോ കഴിഞ്ഞുവെന്നും അടിപൊളിയായിരുന്നുവെന്നും’ അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. ഒരു ഗായികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇതെന്നും അഭിരാമി കൂട്ടിച്ചർത്തു.
undefined
ALSO READ : ഡാന്‍സ് ഫ്ലോറിനെ ത്രസിപ്പിച്ച് ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍; 'ഗോഡ്‍ഫാദറി'ലെ പാട്ടെത്തി
സ്കൂള്‍ കാലത്ത് തന്നെ മിമിക്രി മോണോ ആക്ട് മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അഭിരാമി ഒരു അഭിനേത്രിയാകുക എന്ന ആഗ്രഹവുമായി പ്ലസ്ടു കഴിഞ്ഞതിനു ശേഷം ആക്ടിംഗിൽ ഡിപ്ലോമയെടുത്തു. ആക്ടിംഗ് കോഴ്സിനിടയിൽ ഒരു ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തിരുന്നു.
2008 -ൽ ഏഷ്യാനെറ്റിലെ ഹലോ കുട്ടിച്ചാത്തൻ സീരിയലിലൂടെയാണ് അഭിരാമി സുരേഷ് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും ആതിഥേയയായുമെല്ലാം പങ്കെടുത്തു. 2009 ൽ കേരളോത്സവം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അഭിരാമി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ഗുലുമാൽ ദ് എസ്കേപ്പ്, 100 ഡെയ്സ് ഓഫ് ലവ് എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.