'നമസ്തേ'യുടെ ശക്തി എനിക്ക് മനസ്സിലായത് അവിടെ വച്ച്: അനുഭവം തുറന്ന് പറഞ്ഞ് ആമിര്‍

By Web Team  |  First Published Apr 29, 2024, 9:35 AM IST

ഞാൻ പുലർച്ചെ അഞ്ചോ ആറോ മണിക്ക് അവിടെ എത്തുമ്പോൾ ഗ്രമത്തില്‍ കാർ പ്രവേശിക്കുമ്പോൾ തന്നെ ആളുകൾ കൂപ്പുകൈകളോടെ എന്നെ സ്വീകരിക്കാൻ അവരുടെ വീടിന് പുറത്ത് നിൽക്കുന്നത് കാണാം. 


മുംബൈ: 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' കഴിഞ്ഞ വാരം അതിഥിയായി എത്തിയത് ബോളിവുഡ് താരം ആമിർ ഖാൻ ആയിരുന്നു. പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ 'ദംഗൽ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താൻ കൈകൂപ്പി'നമസ്‌തേ'പറയുന്നതിന്‍റെ ശക്തി മനസിലാക്കിയത് എന്നാണ് ആമിര്‍ പരിപാടിയില്‍ പറഞ്ഞത്. പഞ്ചാബിലെ ജനങ്ങളുടെ വിനയത്തെയും സഹകരണ മനോഭാവത്തെയും ആമിർ പ്രശസംസിച്ചു.

പഞ്ചാബിൽ ആദ്യം 'രംഗ് ദേ ബസന്തി'യുടെയും  പിന്നീട് 'ദംഗൽ' ഷൂട്ട് ചെയ്യാന്‍ മാസങ്ങളോളം താമസിച്ചതായി ആമിർ പറഞ്ഞു. ഞങ്ങൾ പഞ്ചാബിലാണ്'രംഗ് ദേ ബസന്തി'യുടെ ഷൂട്ടിംഗ് നടത്തിയത്.അവിടെയുള്ള ആളുകളെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.പഞ്ചാബി സംസ്കാരം മനോഹരമായിരുന്നു. ആളുകൾ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങൾ 'ദംഗൽ' എന്ന സിനിമയുടെ ചിത്രീകരണത്തിനും പഞ്ചാബില്‍ പോയി. അത് ഒരു ചെറിയ ഗ്രാമമായിരുന്നു ഷൂട്ടിംഗ് സ്ഥലം.

Latest Videos

undefined

ഞാൻ പുലർച്ചെ അഞ്ചോ ആറോ മണിക്ക് അവിടെ എത്തുമ്പോൾ ഗ്രമത്തില്‍ കാർ പ്രവേശിക്കുമ്പോൾ തന്നെ ആളുകൾ കൂപ്പുകൈകളോടെ എന്നെ സ്വീകരിക്കാൻ അവരുടെ വീടിന് പുറത്ത് നിൽക്കുന്നത് കാണാം. പഞ്ചാബി രീതിയില്‍ നമസ്കാരമായ 'സത് ശ്രീ അകാൽ'എന്ന് അവര്‍ പറയും. 

അവർ എന്നെ ഒരിക്കലും ശല്യപ്പെടുത്തിയില്ല, എൻ്റെ കാർ നിർത്തിയില്ല, ഞാൻ മടങ്ങിവരുമ്പോൾ അവർ വീണ്ടും അവരുടെ വീടിന് പുറത്ത് നിൽക്കുകയും 'ഗുഡ് നൈറ്റ്' ആശംസിക്കുകയും ചെയ്യുമായിരുന്നു.

മുസ്ലീമായതിനാൽ നമസ്‌തേ എന്ന് കൈകൂപ്പി പറയുന്ന രീതി ഞാന്‍ ശീലിച്ചിട്ടില്ലായിരുന്നു. ഞാൻ കൈ ഉയർത്തി തല കുനിക്കുന്നത് രീതിയിലാണ് അഭിവാദ്യം ചെയ്തിരുന്നു.പഞ്ചാബിലെ ആ അനുഭവം 'നമസ്തേ'യുടെ ശക്തി എനിക്ക് മനസ്സിലായി. ഇത് വളരെ മനോഹരമായ ഒരു വികാരമാണെന്നും ആമിർ പറഞ്ഞു.

കപിൽ ശർമ്മയുടെ ഷോയിൽ ആദ്യമായാണ് ആമിർ ഖാൻ എത്തുന്നത്. എപ്പിസോഡിനിടെ താരം തൻ്റെ അഭിനയ ജീവിതത്തിലെ നിരവധി സംഭവങ്ങൾ പങ്കുവെച്ചു. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ഒരോ ആഴ്ചയും ഒരോ എപ്പിസോഡ് എന്ന നിലയിലാണ്. ഡിയോൾ സഹോദരൻമാരായ സണ്ണിയും ബോബിയും ആയിരിക്കും ഷോയിലെ അടുത്ത അതിഥികൾ.

തമിഴ് സിനിമയെ രക്ഷിക്കാന്‍ വിശാലിനായോ?: രത്നം ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ

കല്‍ക്കി 2898 എഡിയുടെ പോസ്റ്റര്‍ ഡ്യൂണ്‍ കോപ്പിയടിയോ?: സംവിധായകന്‍ പറയുന്നത് ഇതാണ്.!
 

click me!