നയൻതാര വിഘ്നേഷ് വിവാഹം വിവാദത്തില്‍; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

By Web Team  |  First Published Jun 16, 2022, 6:40 PM IST

കൂടുതൽ കർശന നിയന്ത്രണങ്ങൾ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ പോലും പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും അനുവദിച്ചിരുന്നില്ല. 


ചെന്നൈ:  നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹം വീണ്ടും വിവാദങ്ങളില്‍. വിവാഹത്തിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരം ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വച്ച് ഇവരുടെ വിവാഹം ആഡംബരത്തോടെ നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് കൈമാറിയതോടെയാണ് കർശന നിയന്ത്രണങ്ങളാണ് ഉണ്ടായത്.

വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാര്‍കോഡ് സ്‌കാൻ ചെയ്‌തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതൽ കർശന നിയന്ത്രണങ്ങൾ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ പോലും പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും അനുവദിച്ചിരുന്നില്ല. 

Latest Videos

undefined

ഇതിനെ തുടര്‍ന്ന് സ്റ്റാർ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

ഇതോടെ നയന്‍താര വിഘ്നേഷ് വിവാഹം മൂലം പൊതുജനത്തിന്‍റെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകൻ ശരവണൻ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്. നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്ന റിസോര്‍ട്ടിന് സമീപത്തുള്ള പൊതുസ്ഥലമാണ് ബീച്ച്. ഈ പ്രദേശത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഹർജി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാദം കേൾക്കുന്നതിനായി സ്വീകരിച്ചു.

വിവാഹ ശേഷം സിനിമ തിരക്കുകളിൽ നയൻസ്, ഷാരൂഖ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിന് തുടക്കം

ചെട്ടികുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും: വീഡിയോ

ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയന്‍താരയും

 

തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തിൽ‌ ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും(Vignesh Shivan) നയന്‍താരയും(Nayanthara). ഇരുവർക്കും ക്ഷേത്ര അധികൃതർ ലീ​ഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി താരങ്ങൾ രം​ഗത്തെത്തിയത്. 

ക്ഷേത്ര അധികൃതര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയത്. തങ്ങള്‍ സ്‌നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായും കത്തില്‍ പറയുന്നു. ധൃതിയില്‍ ചിത്രം പകര്‍ത്താനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ശ്രദ്ധിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് മുമ്പുള്ള മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം ദര്‍ശനം നടത്തിയിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

ക്ഷേത്ര പരിസരത്ത് ചെരുപ്പിട്ട് കയറി; നയൻസ്-വിഘ്‍നേശ് തിരുപ്പതി യാത്ര വിവാദത്തിൽ

പത്താം തിയതി ആയിരുന്നു വിഘ്‍നേഷ് ശിവനും നയൻതാരയും തിരുപ്പതിയിൽ ദർശനം നടത്തിയത്. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് നയൻതാര ചെരുപ്പ് ധരിച്ച് നടക്കുന്നത് കാണാമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ പറയുന്നു. 

click me!