സുഹാനയ്ക്ക് വിവാഹ വാര്‍ഷികത്തിന് സർപ്രൈസ് ഗിഫ്റ്റ്; വീഡിയോയുമായി ബഷീർ ബഷി

By Web TeamFirst Published Dec 19, 2022, 9:27 PM IST
Highlights

ബിഗ് ബോസ് മുന്‍ സീസണുകളിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥിയാണ് ബഷീര്‍

മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. രണ്ട് ഭാര്യമാരുള്ള ബഷീര്‍ ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ കേട്ടിട്ടുള്ളയാളാണ്. എന്നാല്‍ ഇപ്പോൾ ഇവർ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ മലയാളികൾ കൗതുകം കാണിക്കാറുമുണ്ട്.

ആദ്യ കണ്മണിയെ കാത്തിരിക്കുന്ന, ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയുടെ ബേബി ഷവര്‍ വീഡിയോ വൈറലായിരുന്നു. അതിന് ശേഷം പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് ബഷീര്‍. 13ാം വെഡ്ഡിങ് ആനിവേഴ്‌സറിക്ക് മുന്നോടിയായി മറ്റൊരു ഭാര്യ സുഹാനയ്ക്ക് സമ്മാനം നല്‍കുന്നതിന്റെ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയില്‍. എല്ലായ്പ്പോഴത്തെയും പോലെ കുടുംബം ഒന്നിച്ചാണ് സമ്മാനം വാങ്ങാൻ ഇറങ്ങുന്നത്.

Latest Videos

ALSO READ : 'ഗോള്‍ഡ് വര്‍ക്ക് ആയില്ല, പക്ഷേ ഞങ്ങള്‍ക്ക് ലാഭമാണ്'; പൃഥ്വിരാജിന്‍റെ പ്രതികരണം

ഡിസംബര്‍ 21ന് ഞങ്ങളുടെ 13ാം വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. അതിന് ഞാനൊരു സര്‍പ്രൈസ് കൊടുക്കുകയാണ്. ജ്വല്ലറിയിലൊക്കെ പോവുമ്പോള്‍ സര്‍പ്രൈസായി വെക്കാന്‍ പറ്റില്ലല്ലോ, നിനക്ക് ഇഷ്ടപ്പെട്ട നെക്ലേസ് എടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ലിമിറ്റേഷനുമില്ല. പക്ഷേ, മോശം മോഡല്‍ സെലക്റ്റ് ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. സന്തോഷമായില്ലേയെന്ന് ചോദിച്ചപ്പോള്‍ ശരിക്കും ഹാപ്പിയാണ്, ആഭരണങ്ങളൊക്കെ വാങ്ങിക്കുമ്പോള്‍ അത് സര്‍പ്രൈസായി വെച്ചാല്‍ ശരിയാവില്ല, നമ്മളും കൂടെ പോവണ്ടേയെന്നായിരുന്നു സുഹാന പറഞ്ഞത്.

ജ്വല്ലറിയില്‍ പോയതിന് ശേഷമായി പതിവ് പോലെ ഭക്ഷണം കഴിക്കാനായാണ് ഇവര്‍ പോയത്. ഫുഡില്ലാതെ എന്ത് വ്‌ളോഗെന്നായിരുന്നു ഇവര്‍ ചോദിച്ചത്. ഭക്ഷണത്തിനിടെ ഷിയാസ് കരിമിനെ കണ്ടുമുട്ടുന്നതും വീഡിയോയിൽ കാണാം. വെഡ്ഡിങ് ആനിവേഴ്‌സറി കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. അതിനുള്ള ഗിഫ്റ്റുകളും ഇവര്‍ കാണിച്ചിരുന്നു. തന്റെ ഗിവ് എവേയ്ക്കുള്ള ചോദ്യങ്ങളും ബഷീര്‍ ചോദിച്ചിരുന്നു. ആനിവേഴ്‌സറി ഡേയില്‍ ഭാഗ്യശാലികളെ പ്രഖ്യാപിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

click me!