ഒരിക്കല്‍ ടേക്ക് ഓഫ് ചെയ്താല്‍, 90 ദിവസത്തോളം ആകാശത്ത്; ഈ വിമാനത്തിന്‍റെ വിശേഷങ്ങള്‍ ഇങ്ങനെ

By Web Team  |  First Published Aug 9, 2021, 7:56 PM IST

അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് യുഎസ് നേവി വെളിപ്പെടുത്തുന്നു. 


ത്ഭുതത്തോടെ കാത്തിരിക്കുകയാണ് ലോകത്തിലെ വ്യോമയാനമേഖല. സൗരോര്‍ജ്ജം കൊണ്ട് പറക്കുന്ന വിമാനം വരാന്‍ പോകുന്നു. ഇതിനു പറക്കാന്‍ കഴിയുന്നത് ഒന്നും രണ്ടും ദിവസമല്ല, 90 ദിവസത്തോളം ആകാശത്തില്‍ ചുറ്റിക്കറങ്ങാന്‍ കഴിയുമത്രേ. അമേരിക്കന്‍ നാവികസേനയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് യുഎസ് നേവി വെളിപ്പെടുത്തുന്നു. സ്‌കൈഡ്‌വെല്ലര്‍ വിമാനം ഒരു ആശയവിനിമയ റിലേ പ്ലാറ്റ്‌ഫോമായി അല്ലെങ്കില്‍ ഉപരിതല കപ്പലുകളെ ആകാശത്ത് നിന്നും നിരീക്ഷിക്കാവുന്ന സ്ഥിരമായ ഒരു കണ്ണായി ഉപയോഗിക്കാം.

Latest Videos

undefined

ടെസ്റ്റ്‌ബെഡ് എന്ന ഈ വിമാനം പുതിയതൊന്നുമല്ല. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്നേ ലോകത്തെ വിസ്മയിപ്പിച്ചതാണിത്. എന്നാല്‍, അന്നതിന്റെ പൂര്‍ത്തീകരണത്തിന് പണം മുടക്കാന്‍ ആരുമെത്തിയില്ല. വലിയ ചെലവായിരുന്നു കാരണം. ഏതെങ്കിലും തരത്തില്‍ വികസിപ്പിച്ചാല്‍ തന്നെ അതു മുടക്കുമുതല്‍ തിരിച്ചു പിടിക്കില്ലെന്നതും പ്രശ്‌നമായി. സോളാര്‍ പാനലുകള്‍ നിറഞ്ഞ വലിയ ചിറകുകളായിരുന്നു മറ്റൊരു പ്രശ്‌നം. 

എന്നാല്‍, ഇപ്പോള്‍ പുതിയ സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും സോളാര്‍ ഇംപള്‍സ് 2 എന്ന ഈ പുതിയ വിമാനത്തിലേക്ക് അപ്‌ഗ്രേഡുചെയ്തു. 2015-16 ല്‍ ലോകമെമ്പാടും പറന്ന സോളാര്‍ വിമാനത്തിന് ഇങ്ങനെയൊരു നല്ല കാലം വരുമെന്ന് ആരും കരുതിയിരുന്നില്ല. യുഎസ്-സ്പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്‌വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മ്മിച്ചത്. വിമാനം വികസിപ്പിക്കുന്നതിനായി കമ്പനിക്ക് 5 മില്യണ്‍ ഡോളറിന്റെ കരാറാണ് ലഭിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!