യുട്ടു 2 ചന്ദ്രന്റെ വടക്ക് ചക്രവാളത്തിലാണ് ഒരു ക്യൂബ് ആകൃതിയിലുള്ള വസ്തുവിനെ കണ്ടെത്തിയത്. നവംബറില്‍ ദൗത്യത്തിന്റെ 36-ാം ചാന്ദ്ര ദിനത്തിലായിരുന്നു ഇത്.
ചൈനയുടെ യുടു 2 റോവര്‍ (China's Yutu 2 ) ചന്ദ്രന്റെ അതിവിദൂരെയുള്ള വോണ്‍ കര്‍മാന്‍ ഗര്‍ത്തത്തിന് കുറുകെയുള്ള യാത്രയ്ക്കിടെ ഒരു നിഗൂഢ വസ്തുവിനെ (Unknown Object) കണ്ടെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വസ്തുവിനെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെ വിശകലനം ചെയ്തുവരികയാണെന്നും ഇത്തരത്തിലൊന്നിനെ ആദ്യമായാണ് കണ്ടെത്തുന്നതെന്നും ശാസ്ത്രലോകം പറയുന്നു.
യുട്ടു 2 (Yutu 2) ചന്ദ്രന്റെ വടക്ക് ചക്രവാളത്തിലാണ് ഒരു ക്യൂബ് ആകൃതിയിലുള്ള വസ്തുവിനെ കണ്ടെത്തിയത്. നവംബറില്‍ ദൗത്യത്തിന്റെ 36-ാം ചാന്ദ്ര ദിനത്തിലായിരുന്നു ഇത്. റോവറില്‍ നിന്നും ഏതാണ്ട് 80 മീറ്റര്‍ അകലെയായിരുന്നു ഈ വസ്തുവെന്ന് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനുമായി (സിഎന്‍എസ്എ) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ചൈനീസ് ഭാഷാ സയന്‍സ് ഔട്ട്റീച്ച് ചാനലായ ഔവര്‍ സ്പേസ് പ്രസിദ്ധീകരിച്ച യുട്ടു 2 ഡയറിയില്‍ പറയുന്നു. ഈ വസ്തു ഒരു ഉയര്‍ന്ന പാറക്കല്ലായിരിക്കാം, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
undefined
യുട്ടു 2 അടുത്ത 2-3 ചാന്ദ്ര ദിനങ്ങള്‍ (2-3 ഭൗമ മാസങ്ങള്‍) ചാന്ദ്ര റെഗോലിത്തിലൂടെ സഞ്ചരിക്കുകയും ചില ഗര്‍ത്തങ്ങളില്‍ പഠനങ്ങള്‍ നടത്തുകയും ചെയ്യും. അപ്പോഴേയ്ക്കും ഈ അജ്ഞാതവസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രനില്‍ 1,000 ദിവസം പൂര്‍ത്തിയാക്കി. ചൈനയുടെ നാലാമത്തെയും ചന്ദ്രനില്‍ എത്തിക്കുന്ന രണ്ടാമത്തെ ദൗത്യവുമാണ് ഈ റോവര്‍.
ഭ്രമണപഥം മാറ്റി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒഴിവാക്കിയത് വന്‍ ദുരന്തം.!
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) പുറത്തുള്ള തകര്‍ന്ന ആന്റിന മാറ്റുന്നതിനായി യാത്രികര്‍ ഒരു ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ നേരിട്ടത് വലിയ ഭീഷണി. ബഹിരാകാശ അവശിഷ്ടങ്ങള്‍ പലതും നിലയത്തിനെ ഇടിക്കാവുന്ന വിധത്തില്‍ പാഞ്ഞുവരുന്നുവെന്ന ഭീഷണി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയം വെള്ളിയാഴ്ച അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് നീങ്ങിയെന്നാണ് (change orbit ) വിവരം. ഫ്‌ലൈറ്റ് കണ്‍ട്രോളര്‍മാര്‍ വെള്ളിയാഴ്ച തന്നെ ഈ കാര്യം അറിയിച്ചിരുന്നു. സ്റ്റേഷന് സമീപം ഇടിക്കാന്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ നാസ കണ്ടെത്തിയിരുന്നു, കൂടാതെ മിഷന്‍ കണ്‍ട്രോളിന് ഈ അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഒരു മണിക്കൂര്‍ നീളുന്ന ശ്രമം നടത്തിയെന്നാണ് വിവരം. എന്തായാലും വിമാനത്തിലുണ്ടായിരുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് അടിയന്തര അപകടമൊന്നും ഇല്ലെന്ന് നാസ (NASA) വ്യക്തമാക്കി.
1994 മെയ് 19 ന് വിക്ഷേപിച്ച പെഗാസസ് റോക്കറ്റിന്റെ തകര്‍ച്ചയ്ക്കിടെയാണ് 39915 എന്ന വസ്തു എന്ന് വിളിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഉണ്ടായത്. 1996 ജൂണ്‍ 3 ന് ഈ തകര്‍ച്ച സംഭവിച്ചു, അതിനുശേഷം അവശിഷ്ടങ്ങള്‍ ഗ്രഹത്തിന് ചുറ്റുമുള്ള ശൂന്യതയില്‍ പൊങ്ങിക്കിടക്കുകയാണ്. ബഹിരാകാശയാത്രികരായ ടോം മാര്‍ഷ്ബേണും കെയ്ല ബാരണും അവശിഷ്ടങ്ങള്‍ കാരണം തകര്‍ന്ന ആന്റിന മാറ്റിസ്ഥാപിച്ചിരുന്നു. ബഹിരാകാശ നടത്തത്തിനിടയില്‍ നീക്കം ചെയ്ത കേടായ ആന്റിനയില്‍ കുറഞ്ഞത് 11 ചെറിയ അവശിഷ്ടങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.
20 വര്‍ഷത്തിലേറെപഴക്കമുള്ള ഈ ഉപകരണം സെപ്റ്റംബറില്‍ തകരാറിലായി. രണ്ട് ബഹിരാകാശ സഞ്ചാരികള്‍ ചൊവ്വാഴ്ച ജോലി പൂര്‍ത്തിയാക്കേണ്ടതായിരുന്നു, എന്നാല്‍ ബഹിരാകാശ അവശിഷ്ടം ഭീഷണിയാകാന്‍ സാധ്യതയുള്ളതിനാല്‍ നാസ ബഹിരാകാശ നടത്തം വൈകിപ്പിച്ചു. ഉപഗ്രഹ അവശിഷ്ടങ്ങളില്‍ നിന്ന് സ്യൂട്ട് പഞ്ചറാകാനുള്ള സാധ്യത വര്‍ധിച്ചിട്ടും ബഹിരാകാശയാത്രികര്‍ സുരക്ഷിതരാണെന്ന് നാസ പിന്നീട് നിര്‍ണ്ണയിച്ചു.