രണ്ടാംവയസില്‍ 'പ്രായപൂര്‍ത്തിയായി' ഒരു കുട്ടി; കാരണം ഇതാണ്

By Web Team  |  First Published Jun 20, 2022, 7:29 PM IST

ബാർണബിയുടെ ലൈംഗിക വളര്‍ച്ച നേരത്തെ ആയത് വളരെ ആശങ്കയുണ്ടാക്കുന്നുവെന്ന് ബ്രൗൺസെൽ പറയുന്നു. “ഇത് സാധാരണമല്ലെന്ന് എനിക്കറിയാമായിരുന്നു,” 43 കാരിയായ അമ്മ ഇന്‍സൈഡറിനോട് പ്രതികരിച്ചു. 


ലണ്ടന്‍: രണ്ട് വയസുള്ള കൊച്ചുകുട്ടി പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത് മെഡിക്കല്‍ രംഗത്തിന് തന്നെ അത്ഭുതമാകുന്നു. ബാർണബി ബ്രൗൺസെൽ എന്ന ഇംഗ്ലണ്ടില്‍ നിന്നുള്ള കുട്ടിയാണ് 2 വയസ്സുള്ളപ്പോൾ തന്നെ ലിംഗം വികസിക്കുന്നതും, ഗുഹ്യഭാഗത്തെ മുടി വളരുന്നു തുടങ്ങിയ പ്രായപൂര്‍ത്തിയായ ലക്ഷണങ്ങള്‍ കാണിക്കുന്നത്.

ഇംഗ്ലണ്ടിലെ ബ്രൈറ്റണിൽ നിന്നുള്ള എറിക്ക ബ്രൗൺസെലിന്‍റെ മകനാണ് ബാർണബി ബ്രൗൺസെൽ. തന്റെ മകന്റെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ആളുകൾ അഭിപ്രായം പറയുന്നത് പതിവാണെന്ന് അവര്‍ പറയുന്നു. അവൻ 4-ഉം 5 ഉം വയസ്സുള്ള കുട്ടിയെപ്പോലെയാണ് ഇപ്പോള്‍ തന്നെ.

Latest Videos

undefined

ബാർണബിയുടെ ലൈംഗിക വളര്‍ച്ച നേരത്തെ ആയത് വളരെ ആശങ്കയുണ്ടാക്കുന്നുവെന്ന് ബ്രൗൺസെൽ പറയുന്നു. “ഇത് സാധാരണമല്ലെന്ന് എനിക്കറിയാമായിരുന്നു,” 43 കാരിയായ അമ്മ ഇന്‍സൈഡറിനോട് പ്രതികരിച്ചു. "അവനില്‍ കാണുന്ന പ്രായപൂര്‍ത്തിയായതിന്‍റെ ലക്ഷണങ്ങള്‍ ശരിക്കും അപ്രതീക്ഷിതമായിരുന്നു".

ഒരു വയസായപ്പോള്‍ കുഞ്ഞിന് പന്ത്രണ്ട് കിലോയോളം ഭാരമുണ്ടായിരുന്നു. പിന്നീട് ഓരോ മാസവും കാല്‍ കിലോ മുതല്‍ അരക്കിലോ വരെ ഭാരം കൂടിക്കൂടി വന്നതോടെ അസ്വാഭാവികതയുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നി.  കുഞ്ഞിന് വണ്ണം വയ്ക്കുകയല്ല മറിച്ച് ശരീരഭാരം കൂടുന്നതിനനുസരിച്ച് പേശികള്‍ വളരുന്നതാണ് ഈ ശരീര ഭാരത്തിന് കാരണമായത്. 

ഡോക്ടര്‍മാര്‍  ബാർണബി ബ്രൗൺസെലിനെ വിശദമായി പരിശോധിച്ചു. ഒടുവില്‍ കുഞ്ഞിന്റെ രക്തപരിശോധ നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കള്‍ ടെസ്‌റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെന്ന് കണ്ടെത്തി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി താന്‍ ടെസ്‌റ്റോസ്റ്റീറോണ്‍ ജെല്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞതോടെയാണ് ഇതിന് ഉത്തരം ലഭിച്ചത്.

ഇത്തരം ജെല്‍ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അളവ് രക്തത്തില്‍ വളരെ കൂടുതലാകാന്‍ സാധ്യതയുണ്ട്. ജെല്‍ ഉപയോഗിച്ചശേഷം വസ്ത്രം ധരിക്കുമ്പോള്‍ ഹോര്‍മോണ്‍ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ജെല്ലിന്റെ 48 ശതമാനം വരെ ഇത്തരത്തില്‍ രക്തത്തില്‍ കടക്കാന്‍ സാധ്യതയുണ്ട്. ജെല്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുന്നില്ലെങ്കിലും ജെല്‍ പാക്കറ്റുകളില്‍ ജാഗ്രതാ മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ബാർണബിയുടെ അനുഭവം ചൂണ്ടികാണിച്ച് പറയുന്നു. 

കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ടോ?

സെക്സിനോട് താൽപര്യം കുറഞ്ഞു വരുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

click me!