കാലിഫോർണിയയിലെ ഉൾനാട്ടിൽ ഒരാള്‍ വഴിയരികില്‍ മെലിഞ്ഞ് അവശനിലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ഇവയെ ബാധിച്ച അസുഖത്തെ കുറിച്ച് അധികൃതരുടെ ശ്രദ്ധേയില്‍ പെട്ടത്.
സൻഫ്രാൻസിസ്കോ: അപൂര്‍വ്വരോഗം ബാധിച്ച് അമേരിക്കയിലെ കാലിഫോർണിയയിലെ പാമ്പുകൾ. ഒറ്റനോട്ടത്തില്‍ 'മമ്മിഫിക്കേഷനു' വിധേയമാക്കിയ പാമ്പിനെപ്പോലുണ്ടായിരുന്നെന്നാണ് കലിഫോര്‍ണിയ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കാലിഫോർണിയയിലെ ഉൾനാട്ടിൽ ഒരാള്‍ വഴിയരികില്‍ മെലിഞ്ഞ് അവശനിലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ഇവയെ ബാധിച്ച അസുഖത്തെ കുറിച്ച് അധികൃതരുടെ ശ്രദ്ധേയില്‍ പെട്ടത്.
undefined
2008ലാണ് ഈ ഫംഗസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. Ophidiomyces ophiodiicola എന്നു പേരുള്ള ഫംഗസാണ് രോഗം പരത്തുന്നത്. യുഎസിലെയും യൂറോപ്പിലെയും 30 ഇനം പാമ്പുകളിലും ഈ ഫംഗസിനെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ 23 സ്റ്റേറ്റിലും കാനഡയിലെ ഒരു പ്രവിശ്യയിലും ഇതിന്റെ സാന്നിധ്യമുണ്ട്.
ആശുപത്രിയില്‍ എത്തിച്ച പാമ്പിന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. ശരീരത്തിലെ ശല്‍ക്കങ്ങളെല്ലാം പൊളിഞ്ഞു വീഴാറായിരുന്നു. തൊലി ചുക്കിച്ചുളിഞ്ഞ് ഉണങ്ങി ഊര്‍ന്നിറങ്ങിയ പോലെയും തലയുടെ ഭാഗം വീര്‍ത്തിരിക്കുകയായിരുന്നു. കണ്ണു കാണാത്ത അവസ്ഥയിലായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും പാമ്പിനെ രക്ഷിക്കാനായില്ല. ശരീരത്തിലെ മുറിവുകള്‍ വഴിയും മറ്റു പാമ്പുകളുമായി പോരടിക്കുമ്പോഴുമൊക്കെയാണ് ഈ രോഗം പകരുന്നത്. രോഗം രൂക്ഷമാകുമ്പോള്‍ പാമ്പുകളുടെ പടം പൊടിയാനും തുടങ്ങും. പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഈ രോഗത്തില്‍ ജാഗ്രതയിലാണ്.