അഞ്ച് ബില്യൺ വര്‍ഷത്തിനുള്ളില്‍ സൂര്യന്‍ കത്തിത്തീരും. ഞെട്ടിക്കുന്ന പഠനവുമായി ശാസ്ത്രലോകം. ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും. ഇതു വെറുതേ പറയുന്നതല്ല, ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം സൂര്യന്‍ 5 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ എരിഞ്ഞടങ്ങും.
അഞ്ച് ബില്യൺ വര്‍ഷത്തിനുള്ളില്‍ സൂര്യന്‍ കത്തിത്തീരും. ഞെട്ടിക്കുന്ന പഠനവുമായി ശാസ്ത്രലോകം. ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും. ഇതു വെറുതേ പറയുന്നതല്ല, ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം സൂര്യന്‍ 5 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ എരിഞ്ഞടങ്ങും. കൂടാതെ, അവര്‍ തീയതിയും നല്‍കിയിട്ടുണ്ട്. സൂര്യനില്‍ നടക്കുന്ന ന്യൂക്ലിയര്‍ റിയാക്ഷന്‍ അനുസരിച്ചാണ് സമയം കണക്കാക്കിയിരിക്കുന്നത്. സ്മിത്സോണിയന്‍ ആസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററി, ഹാര്‍വാര്‍ഡ് കോളേജ് ഒബ്സര്‍വേറ്ററി, സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് അടുത്ത 5 ബില്യണിനുള്ളില്‍ സൂര്യന്‍ പൊട്ടിത്തെറിക്കുകയോ കത്തുകയോ ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യന്‍ നിലവില്‍ ഒരു 'മധ്യവയസ്സ്' താരമാണെന്നും അവര്‍ പ്രസ്താവിച്ചിട്ടുണ്ട്.
സൂര്യനില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങളെയും സംയോജനത്തെയും കുറിച്ചുള്ള പുതിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലുകളെന്ന് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരിലൊരാളായ പാവോള ടെസ്റ്റ പറഞ്ഞു. കണക്കുകൂട്ടലുകള്‍ക്ക് പിന്നിലെ പ്രക്രിയ വിശദീകരിച്ചുകൊണ്ട്, ടെസ്റ്റ പറഞ്ഞു, '1930-കള്‍ക്ക് മുമ്പ്, നക്ഷത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ പ്രധാന ആശയങ്ങളിലൊന്ന് ഗുരുത്വാകര്‍ഷണ ഊര്‍ജ്ജത്തില്‍ നിന്ന് ഊര്‍ജം വരുന്നതായിരുന്നു.'
undefined
ശാസ്ത്രജ്ഞര്‍ വിവിധ നക്ഷത്രങ്ങളില്‍ നിന്ന് ധാരാളം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് സൂര്യന് എത്ര വയസ്സുണ്ടെന്ന് കൃത്യമായി ഊഹിക്കാന്‍ ഒരു മാതൃക നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നക്ഷത്രങ്ങള്‍ എങ്ങനെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാനും ഇതിനു കഴിയും.
സൂര്യന്‍ നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രമാണെന്നും നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും നാസ പറയുന്നുണ്ടെങ്കിലും വലിപ്പത്തിന്റെ കാര്യത്തില്‍, സൂര്യന്‍ ഒരു ശരാശരി നക്ഷത്രമാണ്. സൂര്യനേക്കാള്‍ 100 മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങളുണ്ടെന്ന് നാസ പറഞ്ഞു. സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 93 ദശലക്ഷം മൈല്‍ അകലെയാണ്. ഭൂമി നിലനില്‍ക്കാന്‍ സൂര്യനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ സൂര്യനിലെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലെ പ്രതിഭാസത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.