ഇപ്പോള്‍ നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം എന്നാണ് പുതിയ പഠനം പറയുന്നത്.
സിഡ്നി: സ്വരയൂഥം അടക്കം ഉള്‍പ്പെടുന്ന ഗ്യാലക്സിയായ ക്ഷീരപഥത്തിന്റെ (Milky Way) മധ്യത്തില്‍ നിന്നായി അസാധാരണമായ ഒരു റേഡിയോ തരംഗങ്ങള്‍ (Radio Wave) ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍. നേരത്തെയും ഈ പ്രതിഭാസത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് ശാസ്ത്രലോകം. ഇപ്പോള്‍ നക്ഷത്രം (Star) പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം എന്നാണ് പുതിയ പഠനം പറയുന്നത്.
തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഈ വസ്തുവിന്‍റെ തിളക്കം ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടുന്നുണ്ടെന്നും. അതില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുമാണ് സ്ഡിനി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്സ് ഗവേഷകര്‍ നടത്തി, ദ ആസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
undefined
അജ്ഞാതമായ ഈ വസ്തുവില്‍ നിന്നുള്ള ഈ പുതിയ സിഗ്നകളുകള്‍ക്ക് ധ്രൂവീകൃതമായ ഒരു സ്വഭാവമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇതിന്‍റെ പ്രകാശം ഒരു വശത്തേക്ക് മാത്രം തുടിക്കുന്ന രീതിയിലാണ്. എന്നാല്‍ ഇത് സമയത്തിന് അനുസരിച്ച് മാറുന്നുണ്ട്- പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റിംഗ് ബാങ്ങ് പറയുന്നു.
ഒരു പള്‍സര്‍ ആണ് ഇതെന്നാണ് ശാസ്ത്രകാരന്മാര്‍ ആദ്യം കരുതിയത്. പള്‍സര്‍ എന്നാല്‍ വേഗത്തില്‍ കറങ്ങുന്ന ന്യൂട്രോള്‍ ഡെഡ് സ്റ്റാറോ, കത്തിയാളുന്ന നക്ഷത്രമോ ആകാം. എന്നാല്‍ അതില്‍ നിന്നും വരുന്ന റേഡിയോ തരംഗങ്ങള്‍ ഈ അനുമാനത്തെ സാധൂകരിച്ചില്ല. ASKAP J173608.2-321635 എന്നാണ് ഈ വസ്തുവിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്.
കാഴ്ചയിലും അതിന്‍റെ സ്വഭാവത്തിലും ഇതുവരെ കണ്ട ഒരു ആകാശ വസ്തുവുമായി സാമ്യമില്ലാത്തത് എന്നാണ് ഇതിനെക്കുറിച്ച് പഠനത്തില്‍ പങ്കെടുത്ത സിഡ്നി യൂണിവേഴ്സിറ്റിയിലെ താര മര്‍ഫി പറയുന്നത്. ഓസ്ട്രേലിയയുടെ എഎസ്കെഎപി എന്ന ടെലസ്കോപ്പ് വഴി നടത്തിയ ആകാശ സര്‍വേയിലാണ് ഈ വസ്തു ആദ്യമായി കണ്ടെത്തിയത്.