ശൂന്യാകാശത്ത് മുളക് ചെടി വളരുന്നുണ്ട്, നല്ല ഉഷാറായി തന്നെ

By Web Team  |  First Published Jul 19, 2021, 4:15 PM IST

ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ബഹിരാകാശയാത്രികര്‍ക്ക് ഭക്ഷണത്തില്‍ പച്ചയും ചുവപ്പും നിറമുള്ള ചിലി മുളക് ഉണ്ടാകും. അഡ്വാന്‍സ്ഡ് പ്ലാന്റ് ഹാബിറ്റാറ്റ് (എപിഎച്ച്) എന്ന ഉപകരണത്തിലാണ് ഇവ വളര്‍ത്തുന്നത്. 


ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും കാര്യങ്ങള്‍ ഇത്തിരി 'സ്പൈസിയാണ്'. കാരണം, ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന മുളക് നല്ല ഫ്രെഷായി തന്നെ അവിടെ വളരുന്നു. അതേ നീളമുള്ള ചുവപ്പന്‍ മുളക്. ചെടി നട്ടത് നല്ല ഉഷാറായി വളരുന്നുണ്ട്. നാസയുടെ ചെടികള്‍ വളര്‍ത്തുന്ന പ്ലാന്റില്‍ ഒന്നും രണ്ടുമല്ല, 48 മുളക് ചെടികളാണ് വളരുന്നത്. ഐ.എസ്.എസിലേക്ക് ജൂണ്‍ 5 ന് സ്‌പേസ് എക്‌സ് കാര്‍ഗോ വഴി അയച്ചതാണിത്. ഏകദേശം ഒരു മാസത്തിനുശേഷം, ചുവപ്പും പച്ചയും നിറത്തില്‍ ചിലി മുളക് വളരാന്‍ തുടങ്ങി. ബഹിരാകാശത്തേക്ക് അയച്ച ഈ വിത്തുകള്‍ എസ്പനോള ഇംപ്രൂവ്ഡ് ന്യൂമെക്‌സ് (ന്യൂ മെക്‌സിക്കോ) ഹാച്ച് ഗ്രീന്‍ വിഭാഗത്തില്‍പ്പെട്ട മുളകാണ്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഐഎസ്എസില്‍ പച്ചയും ചുവപ്പും നിറമുള്ള ചിലി മുളക് ഉണ്ടാകും. അഡ്വാന്‍സ്ഡ് പ്ലാന്റ് ഹാബിറ്റാറ്റ് (എപിഎച്ച്) എന്ന ഉപകരണത്തിലാണ് ഇവ വളര്‍ത്തുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാസ ഉപയോഗിക്കുന്ന മൂന്ന് സസ്യ അറകളില്‍ ഒന്നാണ് എപിഎച്ച്. 180 ലധികം സെന്‍സറുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എപിഎച്ച് ഈര്‍പ്പം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, താപനില, വെളിച്ചം എന്നിവ നിയന്ത്രിക്കുന്നു, അങ്ങനെ പ്ലാന്റ് ഭൂമിയില്‍ ഉള്ളതുപോലെ വളരുന്നു.

Latest Videos

ബഹിരാകാശയാത്രികനായിരുന്ന ഷെയ്ന്‍ കിംബ്രോയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. ഭൂമിയില്‍ വളരുന്ന അതേ ചെടികളെ ശൂന്യാകാശത്തും വളര്‍ത്തുക എന്ന ദൗത്യം ആരംഭിക്കുന്നത് 2016-വാണ്. അന്ന് അദ്ദേഹം ബഹിരാകാശത്ത് ചുവന്ന റോമൈന്‍ ചീരയുടെ ഒരു സാമ്പിള്‍ കൃഷി ചെയ്തു. പ്ലാന്റ് ഹാബിറ്റാറ്റ് 04 പരീക്ഷണത്തിനും തുടക്കം കുറിച്ചത് അദ്ദേഹമാണ്. എങ്കിലും ഇപ്പോഴത്തെ ചിലിയന്‍ മുളക് പൂത്ത് പുഷ്പിക്കുമ്പോള്‍ പറിച്ചെടുക്കുമ്പോള്‍ കഴിക്കാന്‍ അദ്ദേഹമുണ്ടാവില്ല. നിലവില്‍, ശൂന്യാകാശത്ത് ഷെയ്ന്‍ ഇല്ലെന്നതു തന്നെ കാരണം.

click me!