സെഞ്ചൂറിയന്‍ ഫ്‌ളൈറ്റ് റെക്കോഡുമായി സ്‌പേസ് എക്‌സ്; 60 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍

By Web Team  |  First Published May 28, 2021, 6:38 PM IST

ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ സേന സ്‌റ്റേഷനില്‍ നിന്ന് 1.7 ദശലക്ഷം പൗണ്ട് ഭാരവുമായാണ് ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചത്. 


ന്യൂയോര്‍ക്ക്: സെഞ്ചൂറിയന്‍ ഫ്‌ളൈറ്റ് റെക്കോഡുമായി എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന് റെക്കോഡ്. തുടര്‍ച്ചയായി നൂറു തവണ വിജയകരമായി ഉപഗ്രഹ വിക്ഷേപണം നടത്തിയതോടെയാണ് സ്‌പേസ് എക്‌സ് പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. എലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിക്ഷേപണ കമ്പനി നൂറാമത്തെ വിക്ഷേപണത്തില്‍ 60 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഇതോടെ, മൊത്തം 1,737 ഇന്റര്‍നെറ്റ് ബീമിംഗ് ഉപകരണങ്ങള്‍ ഇതുവരെ ഫാല്‍ക്കണ്‍ റോക്കറ്റ് മുഖേന സ്‌പേസ് എക്‌സ് ഭ്രമണപഥത്തിലെത്തിച്ചു.

ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ സേന സ്‌റ്റേഷനില്‍ നിന്ന് 1.7 ദശലക്ഷം പൗണ്ട് ഭാരവുമായാണ് ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചത്. നാസ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞ നവംബറില്‍ പറന്നതിനു ശേഷമുള്ള ദൗത്യമായിരുന്നു ഇത്. സ്‌പേസ് എക്‌സ് 2010 മുതല്‍ 121 തവണ ഫാല്‍ക്കണ്‍ 9, ഫാല്‍ക്കണ്‍ 9 ഹെവി എന്നീ റോക്കറ്റുകള്‍ മുഖേന വിക്ഷേപണങ്ങള്‍ നടത്തി. 

Latest Videos

ഇതില്‍ 119 എണ്ണം പൂര്‍ണ്ണ ദൗത്യം നേടിയപ്പോള്‍ ഒന്ന് ഭാഗിക പരാജയം നേരിട്ടു. ഇപ്പോഴത്തെ പുതിയ നാഴികക്കല്ലില്‍ പൊട്ടിത്തെറിച്ച നാല് സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ ഉള്‍പ്പെടുന്നില്ല. സെഞ്ചൂറിയന്‍ ടാസ്‌ക്ക് 28-ാമത്തെ സ്റ്റാര്‍ലിങ്ക് ദൗത്യമായിരുന്നു. ഇത് ഇന്റര്‍നെറ്റ് ബീമിംഗ് ഉപഗ്രഹങ്ങളുടെ ഒരു മെഗാകോണ്‍സ്‌റ്റെല്ലേഷന്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. 60 ഉപകരണങ്ങളുള്ള ഈ ബാച്ച് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ പൊങ്ങിക്കിടക്കുന്ന 1,737 സ്റ്റാര്‍ലിങ്കുകളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

click me!