ബഹിരാകാശ നിലയം 45 ഡിഗ്രിയില്‍ കറങ്ങുന്നുവെന്ന് ഏജന്‍സികള്‍ വാദിക്കുമ്പോള്‍, ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അത് അതിനേക്കാള്‍ കൂടുതലാണെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, അതിന്റെ യഥാര്‍ത്ഥ സ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തലകീഴായി ഏകദേശം 540 ഡിഗ്രിയാണ് ഇത് മറിഞ്ഞത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞദിവസം ഒരു അപകടം സംഭവിച്ചിരുന്നു. അത് ചെറുതായി ഒന്ന് ചെരിഞ്ഞു. എന്നാല്‍, അതത്ര ചെറുതായിരുന്നില്ല. സംഗതി, ആകെ തലകുത്തി മറിഞ്ഞിരുന്നുവത്രേ. അതായത്, 540 ഡിഗ്രിയോളം ചരിഞ്ഞുവെന്നും അതിന്റെ സാധാരണ ഭ്രമണപഥത്തില്‍ നിന്നും ഏകദേശം 250 മൈലുകള്‍ പിന്നിലേക്ക് മാറിയെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ഡോക്കിന്റെ പ്രവര്‍ത്തനത്തിലെ പരാജയമാണ് പ്രശ്‌നം. മൈക്രോ ഗ്രാവിറ്റി പരീക്ഷണശാലയ്ക്ക് കാര്യമായ പ്രശ്‌നം നേരിട്ടുണ്ട്. ഇത് മൂലം വലിയൊരു ദുരന്തത്തിലേക്ക് നയിക്കുമായിരുന്ന അപകടത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇപ്പോഴും കരകയറി കൊണ്ടിരിക്കുന്നതേയുള്ളു. നാസയും റോസ്‌കോമോസും 'സംഭവം' നന്നായി തന്നെ കൈകാര്യം ചെയ്തുവെന്നും ഉറപ്പുനല്‍കുമ്പോഴും, ബഹിരാകാശ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ സ്ഥിതി ഗുരുതരമാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.
ബഹിരാകാശ നിലയം 45 ഡിഗ്രിയില്‍ കറങ്ങുന്നുവെന്ന് ഏജന്‍സികള്‍ വാദിക്കുമ്പോള്‍, ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അത് അതിനേക്കാള്‍ കൂടുതലാണെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, അതിന്റെ യഥാര്‍ത്ഥ സ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തലകീഴായി ഏകദേശം 540 ഡിഗ്രിയാണ് ഇത് മറിഞ്ഞത്. ദി ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഹ്യൂസ്റ്റണിലെ നാസയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ചുമതലയുണ്ടായിരുന്ന ഫ്‌ലൈറ്റ് ഡയറക്ടര്‍ സെബുലോണ്‍ സ്‌കോവില്‍ പറഞ്ഞത്, സംഭവം ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും 540 ഡിഗ്രി കറങ്ങിയ ശേഷം, ബഹിരാകാശ നിലയം അതിന്റെ യഥാര്‍ത്ഥ ഓറിയന്റേഷനിലേക്ക് മടങ്ങാന്‍ 180 ഡിഗ്രി ഫോര്‍വേഡ് ഫ്‌ലിപ്പ് ചെയ്തുവെന്നുമാണ്.
undefined
'ഞങ്ങള്‍ക്ക് കിട്ടയിത് വെറും രണ്ടേ രണ്ടു സന്ദേശങ്ങള്‍ മാത്രമായിരുന്നു. അതും കേവലം രണ്ട് വരികള്‍ മാത്രം. അതില്‍, എന്തോ കുഴപ്പമുണ്ടെന്ന് മാത്രമാണ് ഉണ്ടായിരുന്നത്,' എഞ്ചിനീയര്‍മാര്‍ ആദ്യം ഇത് ഒരു തെറ്റായ സന്ദേശമാണെന്നായിരുന്നു കണക്കാക്കിയിരുന്നത്. 'ഞാന്‍ വീഡിയോ മോണിറ്ററുകളിലേക്ക് നോക്കി, എല്ലാ ത്രസ്റ്ററും കണ്ടപ്പോള്‍ നടുങ്ങിപ്പോയി. അതൊരു തമാശയായിരുന്നില്ല, ഒരു യഥാര്‍ത്ഥ സംഭവം. എന്താണതെന്നു മനസിലാക്കാന്‍ തന്നെ സമയമെടുത്തു. പുതിയ ഡോക്കായിരുന്നു പ്രശ്‌നക്കാരന്‍?' ഫ്‌ലൈറ്റ് ഡയറക്ടര്‍ സെബുലോണ്‍ സ്‌കോവില്‍ പറഞ്ഞു.
ബഹിരാകാശയാത്രികര്‍ക്ക് ആര്‍ക്കും തന്നെ അപകടത്തില്‍ പരുക്കുകളൊന്നുമില്ലെങ്കിലും, പെട്ടെന്നുള്ള മലക്കം മറിച്ചില്‍ 900,000 പൗണ്ട് ഭാരമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഘടനയിലും ഉപകരണങ്ങളിലും വലിയ മാറ്റം ചെലുത്തിയെന്നാണ് വിവരം. മൈക്രോ ഗ്രാവിറ്റിയിലെ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്നാണ് സൂചന. അടുത്തിടെ ഉപേക്ഷിച്ച പിര്‍സ് മൊഡ്യൂളിന് പകരമുള്ള പുതിയ മൊഡ്യൂളിലെ ജെറ്റ് ത്രസ്റ്ററുകള്‍ അകാരണമായി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സ്‌റ്റേഷന്‍ മുഴുവന്‍ അതിന്റെ സാധാരണ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. പുതിയ റഷ്യന്‍ മൊഡ്യൂള്‍ ബഹിരാകാശ നിലയത്തിന്റെ അടിഭാഗത്താണ് ഡോക്ക് ചെയ്തിരുന്നത്. ഈ മൊഡ്യൂളിന്റെ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതോടെ മുഴുവന്‍ സ്‌റ്റേഷനെയും അതിന്റെ സാധാരണ ഫ്‌ലൈറ്റ് സ്ഥാനത്ത് നിന്ന് ഭൂമിക്ക് 250 മൈല്‍ ഉയരത്തില്‍ നിന്ന് പുറത്തേക്കു മാറ്റിയെന്ന് ദൗത്യത്തിന്റെ ഫ്‌ലൈറ്റ് ഡയറക്ടര്‍ സെബുലോണ്‍ സ്‌കോവില്‍ പറഞ്ഞു. സംഭവത്തിന് ശേഷം നാസ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനില്‍ ഡോക്ക് ചെയ്തിരിക്കുന്ന മറ്റൊരു മൊഡ്യൂളിന്റെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ട് ഓറിയന്റേഷന്‍ പുനഃസ്ഥാപിച്ചു.
അതേസമയം, ഒരു സോഫ്റ്റ്‌വെയറിന്റെ പരാജയം കാരണം, മൊഡ്യൂളിന്റെ എഞ്ചിനുകള്‍ ഓണാക്കാനുള്ള കമാന്‍ഡ് തെറ്റായി നടപ്പിലാക്കിയത് സ്‌പേസ് സ്റ്റേഷന്റെ ഓറിയന്റേഷനില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി കമ്പനിയായ എനര്‍ജിയയിലെ ഡിസൈനര്‍ ജനറല്‍ വഌഡിമിര്‍ സോളോവിയോവ് പറഞ്ഞു.