ഈ നദിയിലെ ചെമ്മീനുകളിലെല്ലാം 'കൊക്കെയിന്‍' സാന്നിധ്യം; അമ്പരന്ന് ഗവേഷകര്‍

By Web Team  |  First Published May 1, 2019, 3:47 PM IST

തീര്‍ത്തും അത്ഭുതപ്പെടുത്തുന്ന ഫലം എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംപിള്‍ ടെസ്റ്റില്‍ കൊക്കെയിന്‍ സാന്നിധ്യം മാത്രമല്ല കെറ്റാമിന്‍ എന്ന മയക്കുമരുന്നിന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.


ലണ്ടന്‍: ഇംഗ്ലണ്ടിലെ സഫ്വോക്ക് പ്രദേശത്തെ നദിയിലെ ചെമ്മീനുകളില്‍ പരിശോധന നടത്തിയ ശാസ്ത്ര ഗവേഷകര്‍ അമ്പരന്നിരിക്കുകയാണ്. ഈ പ്രദേശത്തെ നദിയിലെ പതിനഞ്ച് പ്രദേശങ്ങളില്‍ നിന്നും പരിശോധന നടത്തിയപ്പോള്‍ നന്ദിയിലെ ചെമ്മീനുകളുടെ ദേഹത്ത് നിരോധിക്കപ്പെട്ട മയക്കുമരുന്നായ കൊക്കെയ്ന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. കിംഗ് കോളേജ് ഓഫ് ലണ്ടനിലെയും, യൂണിവേഴ്സിറ്റ് ഓഫ് സഫ്വോക്കിലെയും ഗവേഷകരാണ് ഈ പഠനം നടത്തിയത്.

തീര്‍ത്തും അത്ഭുതപ്പെടുത്തുന്ന ഫലം എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംപിള്‍ ടെസ്റ്റില്‍ കൊക്കെയിന്‍ സാന്നിധ്യം മാത്രമല്ല കെറ്റാമിന്‍ എന്ന മയക്കുമരുന്നിന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സഫ്വോക്ക് പ്രദേശത്തെ ഒരു പ്രശ്നമാണെങ്കിലും ബ്രിട്ടനിലും പുറത്തും ഇത് പ്രശ്നമാണോ എന്ന് അറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠന സംഘത്തിലെ ഡോ. നിക്ക് ബെറി ബിബിസിയോട് പറഞ്ഞത്.

Latest Videos

undefined

തിരിച്ചറിയാന്‍ കഴിയാത്ത രാസ മലിനീകരണമായിരിക്കാം ഈ ഒരു പ്രതിഭാസത്തിന് കാരണം. എന്നാല്‍ ഇത് ജൈവ വൈവിദ്ധ്യത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ കരുതല്‍ ബ്രിട്ടണ്‍ പുലര്‍ത്തണം എന്നാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ പഠനം എന്‍വയര്‍മെന്‍റ് ഇന്‍റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മയക്കുമരുന്ന് സാന്നിധ്യത്തിന് പുറമേ ഈ ചെമ്മീനുകളുടെ ദേഹത്ത് നിരോധിത കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്നിന്‍റെയും രാസവസ്തു സാന്നിധ്യവും ലണ്ടന്‍ പോലുള്ള നഗരപ്രദേശങ്ങളില്‍ കാണാമെങ്കിലും ഇംഗ്ലണ്ടിലെ കണ്‍ട്രി പ്രദേശങ്ങളില്‍ കാണപ്പെടുന്നത് ഗൗരവമാണെന്ന് ഗവേഷകര്‍ക്ക് അഭിപ്രായമുണ്ട്. 
 

click me!