ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്.
2021 മെയ് മാസത്തില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് (Chinese Rocket). നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. കഴിഞ്ഞവര്‍ഷം മെയ് 9ന് രാവിലെ എട്ടുമണിയോടടുത്താണ് അവസാന നിമിഷം വരെ എവിടെവീഴും എന്ന ആശങ്കയില്‍ നിന്ന നിയന്ത്രണം വിട്ട റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. ഇപ്പോള്‍ ഇതാ പുതിയ വാര്‍ത്ത മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുകയാണ്, പക്ഷെ ഇത് ഭൂമിയിലേക്ക് പതിക്കില്ല. ഈ റോക്കറ്റ് വൈകാതെ തന്നെ ചന്ദ്രനിൽ (Moon) ഇടിച്ചിറങ്ങുമെന്നാണ് വെളിപ്പെടുത്തല്‍.
മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ വീഴുമെന്നാണ് വിലയിരുത്തല്‍. ഇലോണ്‍ മസ്കിന്‍റെ സ്പേസ്എക്സ് റോക്കറ്റാണ് ( SpaceX Falcon 9) ഇതെന്നാണ് നേരത്തെ ചില ഗവേഷകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. മാർച്ച് 4 ന് ചൈനീസ് റോക്കറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചേക്കും. ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങുന്നത്.
undefined
ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതേ സമയം ചൈനീസ് റോക്കറ്റ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും പഠിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ (NASA). നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിലെ (LRO) ക്യാമറകള്‍ ചന്ദ്രനില്‍ റോക്കറ്റ് ഇടിച്ചിറങ്ങുന്നത് ചിത്രീകരിക്കും.
അതേ സമയം നേരത്തെ സ്പേസ് ഏക്സ് റോക്കറ്റിന്‍റെ പ്രവചനം ബിൽ ഗ്രേ നടത്തിയപ്പോള്‍ തന്നെ ഈ റോക്കറ്റിന്‍റെ വേഗതയും മറ്റും ഗവേഷകര്‍ പഠിച്ചിരുന്നു. അവരുടെ കണക്ക് കൂട്ടല്‍ പ്രകാരം ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പല ഗവേഷകരും റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്ന അനുമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക എന്നാണ് റിപ്പോര്‍ട്ട്. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക.
ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 1448 കിലോമീറ്റര്‍ മാത്രം അകലെ; ചൈനക്കെതിരെ രൂക്ഷവിമര്‍ശനം
സ്പേസ് എക്സ് 2015ൽ വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓർബിറ്റൽ ഡൈനാമിക്സിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന ബിൽ ഗ്രേ എന്നയാളാണു റോക്കറ്റിന്റെ അവശേഷിക്കുന്ന ഒരു ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ഈ കാര്യം അദ്ദേഹം തന്നെ തിരുത്തിയിരിക്കുകയാണ്.
അല്‍പ്പം കൌതുകമുള്ള കാര്യം എന്നതിനപ്പുറം ഇതിന് കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം. കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. പക്ഷെ കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ തന്‍റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു പറഞ്ഞു.