യൂണിറ്റി 22ന്‍റെ ആദ്യ ബഹിരാകാശ പറക്കല്‍ വിജയകരം; റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും തിരിച്ച് ഭൂമിയില്‍ എത്തി

By Web Team  |  First Published Jul 11, 2021, 10:09 PM IST

സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ 71-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പാണ് അസാധാരണമായ ഈ യാത്ര എന്നതും പ്രത്യേകതയാണ്.


വെര്‍ജിന്‍ ഗാലക്ടിക്കയുടെ ബഹിരാകാശ വിമാനം യൂണിറ്റി 22യുടെ ആദ്യ ബഹിരാകാശ പറക്കല്‍ വിജയകരം. വെര്‍ജിന്‍ ഗാലക്ടിക്ക സ്ഥാപകന്‍ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കം അഞ്ചുപേരാണ് യൂണിറ്റി 22യിലെ ഈ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നത്. ബഹിരാകാശ ടൂറിസം രംഗത്ത് നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ് യൂണിറ്റി 22യുടെ ടെസ്റ്റ് ഫ്ലൈറ്റ് വിജയം. സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ 71-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പാണ് അസാധാരണമായ ഈ യാത്ര എന്നതും പ്രത്യേകതയാണ്.

ചീഫ് ബഹിരാകാശയാത്രികന്‍ ബെത്ത് മോസസ് (ബഹിരാകാശയാത്രികന്‍ 002), ലീഡ് ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ കോളിന്‍ ബെന്നറ്റ് (ബഹിരാകാശയാത്രികന്‍ 003), സിരിഷ ബാന്‍ഡ്‌ല (ബഹിരാകാശയാത്രികന്‍ 004) എന്നിവരാണ് റിച്ചാര്‍ഡിനൊപ്പം ക്യാബിനില്‍ യാത്ര ചെയ്തത്. ഇതില്‍ സിരിഷ ബാന്‍ഡ്‌ല ഇന്ത്യന്‍ വംശജയാണ്. 

Latest Videos

undefined

50,000 അടിയിലെത്തിയാണ് കാരിയര്‍ വിമാനം ആറ് യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. ഇതിനായി രൂപകല്‍പ്പന ചെയ്ത വീണ്ടും ഉപയോഗിക്കാവുന്ന ചിറകുള്ള ബഹിരാകാശ പേടകമാണ് യൂണിറ്റി 22. ശബ്ദത്തിന്റെ വേഗതയുടെ മൂന്നര ഇരട്ടി (2,600 മൈല്‍ / 4,300 കിലോമീറ്റര്‍) സബോര്‍ബിറ്റല്‍ ബഹിരാകാശത്തേക്ക് പറന്ന് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 360,890 അടി (110,000 മീറ്റര്‍) വരെ ഉയരത്തില്‍ ഇവര്‍ എത്തി തിരിച്ചെത്തി. വിഎസ്എസ് യൂണിറ്റിയുടെ നാലാമത്തെ ക്രൂയിഡ് വിമാനമാണിത്, ക്യാബിനില്‍ യാത്രക്കാരെ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ വിമാനവും.

അതേസമയം റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്‍റെ  വെര്‍ജിന്‍ ഗാലക്ടിക്ക് യാത്രയെ വളരെ ആകാംക്ഷയോടെയാണ് കേരളവും കണ്ടത്. ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര, ഈ വാഹനത്തിലാണ് തന്‍റെ ബഹിരാകാശയാത്ര നിശ്ചയിച്ചിരിക്കുന്നത്. 

ബഹിരാകാശ ടൂറിസം യാത്രയ്ക്ക് അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളാകുവാന്‍ ഒരുങ്ങുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. അതിനാല്‍ ഈ വാഹനത്തിന്‍റെ ആദ്യയാത്രയെ വളരെ ഗൌരവമായി അദ്ദേഹം അടക്കം കാണുന്നു. വിഎംഎസ് ഈവിന്‍റെ എത്രമത്തെ ബാച്ചിലാണ് ബഹിരാകാശത്തേക്ക് പോകുന്നത് എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഇതിന് വേണ്ട പരിശീലനങ്ങളും, പരിശോധനകളും പൂര്‍ത്തീയാക്കിയതായി സന്തോഷ് ജോര്‍ജ് കുളങ്ങര നേരത്തെ ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബഹിരാകാശ പേടകത്തിന് തുടക്കമിടാന്‍ തീരുമാനിച്ച ഒരു പുതിയ വ്യവസായത്തിന്റെ മുന്നണിയിലാണ് ഞങ്ങള്‍, അത് എല്ലാവര്‍ക്കുമായി ഇടം തുറക്കുകയും ലോകത്തെ നന്മയ്ക്കായി മാറ്റുകയും ചെയ്യും, 'ബ്രാന്‍സണ്‍ പ്രഖ്യാപിച്ചു.

click me!