ഹവായി സര്‍വകലാശാലയിലെ ഭാഷ പ്രഫസര്‍ ലാറി കിമുറയാണ് പേര് നിര്‍ദേശിച്ചത്. പേര് ശാസ്ത്രലോകം പേര് സ്വാഗതം ചെയ്തു.
ന്യുയോര്‍ക്ക്: ആദ്യമായി കാമറയില്‍ പതിഞ്ഞെ തമോഗര്‍ത്തത്തിന് പേരിട്ടു. പൊവേഹി(powehi). ഹവായി സര്‍വകലാശാലയിലെ ഭാഷ പ്രഫസര്‍ ലാറി കിമുറയാണ് പേര് നിര്‍ദേശിച്ചത്. പേര് ശാസ്ത്രലോകം പേര് സ്വാഗതം ചെയ്തു.
അലങ്കൃതവും അഗാധവുമായ ഇരുണ്ട സൃഷ്ടി എന്നാണ് പേരിന്‍റെ അര്‍ഥം. ഹവായിയന്‍ മന്ത്രത്തില്‍നിന്നാണ് വാക്കിന്‍റെ പിറവ്. പൊ എന്നാല്‍ അനന്ത സൃഷ്ടിയുടെ ഇരുണ്ട ഉറവിടമെന്നും വേഹി എന്നാല്‍ അലങ്കൃതമെന്നുമാണ് അര്‍ഥം. തമോഗര്‍ത്തത്തെ കണ്ടെത്താനുള്ള പദ്ധതിക്കായി ഉപയോഗിച്ച രണ്ട് ടെലസ്കോപ്പുകള്‍ ഹവായിയിലേതായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭൂമിയില്‍നിന്ന് 54 ദശലക്ഷം പ്രകാശ വര്‍ഷം അകലെയുള്ള എം 87 ഗാലക്സിക്ക് സമീപത്തെ തമോഗര്‍ത്തത്തിന്‍റെ ഫോട്ടോ കാമറയില്‍ പതിഞ്ഞത്. 200ഓളം ശാസ്ത്രജ്ഞരുടെ മാസങ്ങളുടെ പ്രയത്നഫലമായിരുന്നു ഫോട്ടോ.