ഉരുളക്കിഴങ്ങിനു സമാനമായ ചിത്രം പുറത്തുവിട്ട് നാസ; കൗതുകകരമായ ഈ ചിത്രത്തിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ

By Web Team  |  First Published Jul 15, 2021, 2:08 AM IST

ചൊവ്വയെ ചുറ്റിക്കറങ്ങുന്ന വലിയ പ്രതിഭാസങ്ങളുള്ള ഫോബോസാണ് കക്ഷി. ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണിത്. 


ന്യൂയോര്‍ക്ക്: ഉരുളക്കിഴങ്ങ് പോലെ തോന്നിപ്പിക്കുന്ന ഒരു കൗതുകകരമായ ചിത്രം നാസ പുറത്തിറക്കി. എന്നാലിത് മറ്റൊരു ഉപഗ്രഹത്തിന്റെ ചിത്രമാണ്. ചൊവ്വയെ ചുറ്റിക്കറങ്ങുന്ന വലിയ പ്രതിഭാസങ്ങളുള്ള ഫോബോസാണ് കക്ഷി. ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണിത്. മറ്റൊന്ന് ഡീമോസ് ആണ്. ഉപരിതലത്തില്‍ നിന്ന് 6,800 കിലോമീറ്റര്‍ അകലെയുള്ള മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റര്‍ ബഹിരാകാശ പേടകത്തിലെ ഹൈറൈസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തത്.

ഓരോ നൂറ്റാണ്ടിലും 1.8 മീറ്റര്‍ എന്ന തോതില്‍ ഫോബോസ് ചൊവ്വയെ സമീപിക്കുന്നുണ്ടെന്ന് നാസ പറഞ്ഞു, അതായത് 50 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇത് ഗ്രഹത്തിലേക്ക് ഇടിച്ചു കയറി തകര്‍ന്ന് അവശിഷ്ടങ്ങളുടെ വലയമായി മാറും. ശരിക്കും, ഫോബോസിന് അന്തരീക്ഷമില്ല, ഇത് ചൊവ്വയെ ഒരു ദിവസം മൂന്ന് തവണ പരിക്രമണം ചെയ്യുന്നു. ഇതൊരു ഉപഗ്രഹമാണോ അതോ ഛിന്നഗ്രഹമാണോ എന്ന് ആദ്യകാലത്ത് സംശയം ഉണ്ടായിരുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആസാഫ് ഹാളാണ് 1877 ല്‍ ഫോബോസ് കണ്ടെത്തിയത്. ഗ്രീക്ക് പുരാണത്തില്‍, ഫോബോസും ഡീമോസും ആരസിന്റെ ഇരട്ട പുത്രന്മാരാണ് (റോമന്‍ പുരാണത്തിലെ ചൊവ്വ), ആ പേരാണ് ഇവിടെ ചൊവ്വയ്ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

Latest Videos

നാസയുടെ അഭിപ്രായത്തില്‍, ഫോബോസിലെ രാവിന്റെയും പകലിന്റെയും താപനില വ്യത്യസ്തമാണ്. അങ്ങേയറ്റം താപ വ്യതിയാനങ്ങള്‍ കാണിക്കുന്ന ഇവിടെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 112 ഡിഗ്രി സെല്‍ഷ്യസുമാണ്. ഈ തീവ്രമായ താപനഷ്ടം ഫോബോസിന്റെ ഉപരിതലത്തിലെ പൊടിപടലത്തിന്റെ ഫലമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

click me!