ഇതാ, ഒരു പുതിയ ഗ്യാലക്‌സി.! കണ്ടെത്തിയത് ഹബിള്‍ ടെലിസ്‌കോപ്പ്

By Web Team  |  First Published Jun 4, 2021, 11:44 AM IST

ഗുരുത്വാകര്‍ഷണം ഏറെയുള്ള എന്‍ജിസി 2300 എന്നറിയപ്പെടുന്ന ഈ താരാപഥം അതിന്റെ ചെറിയ അയല്‍വാസിയായ എന്‍ജിസി 2276-ന് രൂപഭേദം വരുത്തുന്നുവെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


വിചാരിക്കുന്നതു പോലെയല്ല, ഹബിള്‍ ടെലിസ്‌കോപ്പ് ഒരു സംഭവമാണ്. ഈ വര്‍ഷാവസാനത്തോടെ ഈ ബഹിരാകാശ ടെലിസ്‌കോപ്പ് റിട്ടയര്‍ ചെയ്യുമെങ്കിലും അതിനു മുന്നേ ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇത് പുറത്തെടുത്തിരിക്കുന്നത്. സൗരയുഥത്തിനു പുറത്ത് പുതിയതായി ഒരു ഗ്യാലക്‌സിയുടെ സാന്നിധ്യം കൂടിയാണ് ഈ ടെലിസ്‌കോപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗുരുത്വാകര്‍ഷണം ഏറെയുള്ള എന്‍ജിസി 2300 എന്നറിയപ്പെടുന്ന ഈ താരാപഥം അതിന്റെ ചെറിയ അയല്‍വാസിയായ എന്‍ജിസി 2276-ന് രൂപഭേദം വരുത്തുന്നുവെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ജിസി 2300, എന്‍ജിസി 2276-ന്റെ പുറം അറ്റങ്ങളെ മറ്റൊരു ആകൃതിയിലോക്ക് മാറ്റുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്യാലക്‌സി എന്‍ജിസി 2276 ന്റെ രൂപത്തെ ഗ്യാലക്‌സി ക്ലസ്റ്ററുകളില്‍ വ്യാപിക്കുന്ന 'സൂപ്പര്‍ഹീറ്റ്' വാതകവും സ്വാധീനിക്കുന്നു. രണ്ട് താരാപഥങ്ങളും തമ്മിലുള്ള ഗോള പ്രതിപ്രവര്‍ത്തനം ഭൂമിയെ ബാധിക്കുന്നുണ്ടോയെന്നും പഠനം നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഇത് ഭൂമിയില്‍ നിന്ന് ഏകദേശം 120 ദശലക്ഷം പ്രകാശവര്‍ഷം അകലെ സെഫിയസ് നക്ഷത്രസമൂഹത്തിലാണ്. ബഹിരാകാശത്തെ ദൂരം അളക്കുന്ന ഒരു പ്രകാശവര്‍ഷം ഏകദേശം 6 ട്രില്യണ്‍ മൈലാണ്. 

Latest Videos

undefined

എന്‍ജിസി 2276 ന്റെ സമീപകാലത്തെ നക്ഷത്രരൂപവത്കരണം കൂടുതല്‍ നക്ഷത്ര രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമോദ്വാരങ്ങള്‍, ബൈനറി സിസ്റ്റങ്ങളിലെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയൊക്കെ ഇവിടെ കാണാം. ഈ താരാപഥങ്ങളുടെ മധ്യഭാഗത്ത് നിന്ന് പിന്‍വീല്‍ പോലുള്ള ഘടനകള്‍ ഉണ്ടാകുന്നു. മിക്ക താരാപഥങ്ങളും നക്ഷത്രങ്ങള്‍, വാതകം, പൊടി എന്നിവയാല്‍ പരന്നതും കറങ്ങുന്നതുമായ ഡിസ്‌ക് ഉള്‍ക്കൊള്ളുന്നു. മധ്യഭാഗത്തുള്ള നക്ഷത്രങ്ങളുടെ കൂട്ടത്തെ ബള്‍ബ് എന്നാണ് വിളിക്കുന്നത്. പുതിയ ഗ്യാലക്‌സിയുടെ ഈ രൂപത്തെയാണ് ഹബിള്‍ കണ്ടെത്തിയത്.

ഹബിള്‍ അടുത്തിടെ ബഹിരാകാശത്ത് അതിന്റെ 31-ാം വാര്‍ഷികം ആഘോഷിച്ചു. 1990 ഏപ്രില്‍ 24 ന് ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഡിസ്‌കവറി വഴിയാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ചത്. 1889 ല്‍ മിസോറിയില്‍ ജനിച്ച പ്രശസ്ത ജേ്യാതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബിളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയതില്‍ അദ്ദേഹം ഏറ്റവും പ്രശസ്തനാണ്. ഹബിളിനു പകരമായി പുതിയ ജെയിംസ് വെബ് ടെലിസ്‌കോപ്പ് വൈകാതെ രംഗത്തെത്തും.

click me!