NASA’s Hubble : ഹബിൾ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയത് 'പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കുള്ള ജാലകം'.!

By Web Team  |  First Published Mar 31, 2022, 5:58 PM IST

ഈ സ്റ്റാർ സിസ്റ്റത്തെ ഔദ്യോഗികമായി WHL0137-LS എന്ന് വിളിക്കുന്നു, എന്നാൽ പഴയ ഇംഗ്ലീഷിൽ ഈറെൻഡൽ ( "Earendel") അഥവ പ്രഭാത നക്ഷത്രം" എന്നർത്ഥം വരുന്നതാണ് ഇതിന് നല്‍കിയ വിളിപ്പേര്.
 


നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി (NASA’s Hubble) ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ദൂരത്തിലുള്ള നക്ഷത്രത്തെ കണ്ടെത്തി. ഈ നക്ഷത്രം 12.9 ബില്ല്യണ്‍ പ്രകാശവർഷം അകലെയാണ് ഉള്ളത്, പ്രപഞ്ചം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ബില്യൺ വർഷങ്ങളിൽ ഇത് നിലനിന്നിരിക്കാം എന്നാണ് നാസയുടെ കണ്ടെത്തല്‍. ഈ സ്റ്റാർ സിസ്റ്റത്തെ ഔദ്യോഗികമായി WHL0137-LS എന്ന് വിളിക്കുന്നു, എന്നാൽ പഴയ ഇംഗ്ലീഷിൽ ഈറെൻഡൽ ( "Earendel") അഥവ പ്രഭാത നക്ഷത്രം" എന്നർത്ഥം വരുന്നതാണ് ഇതിന് നല്‍കിയ വിളിപ്പേര്.

ഈര്‍എന്‍റല്‍ ഒരു നക്ഷത്രമാണെന്നതിന് ധാരാളം തെളിവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, അത് ഒരു നക്ഷത്രമാണോ രണ്ടോ അതിലധികമോ കൂട്ടമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് കുറച്ച് കാലം കൂടി വേണ്ടിവരും എന്നാണ് നാസ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ കണ്ടുപിടിത്തം ഈ കണ്ടെത്തലിന് മുന്‍പ് 4 ബില്യൺ പ്രകാശ വര്‍ഷം അകലെയുണ്ടായിരുന്ന  MACS J1149+2223 എന്ന നക്ഷത്രത്തെയാണ് കണ്ടെത്തിയതില്‍ ഏറ്റവും ദൂരം കൂടിയ നക്ഷത്രമായി കണക്കാക്കിയിരുന്നത്. ഇതില്‍ നിന്നും ബഹുദൂരം അകലെയാണ്  WHL0137-LS എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. WHL0137-LSനെ ഇക്കാറസ് എന്നാണ് വിളിക്കുന്നത്. പ്രപഞ്ചത്തിന് ഏകദേശം 4 ബില്യൺ വർഷം അല്ലെങ്കിൽ നിലവിലെ പ്രായത്തിന്റെ മൂന്നിലൊന്ന് പ്രായമുണ്ടായിരുന്ന സമയത്താണ് ഇക്കാറസ് നിലനിന്നിരുന്നത് എന്നാണ് കണക്കാക്കുന്നത്.

Latest Videos

undefined

ഈ സമയത്തെ റെഡ്ഷിഫ്റ്റ് 1.5 എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. "റെഡ്ഷിഫ്റ്റ്" എന്ന വാക്ക് ഉപയോഗിക്കുന്നത് പ്രപഞ്ചം വികസിക്കുമ്പോൾ, വിദൂര വസ്തുക്കളിൽ നിന്നുള്ള പ്രകാശം നീളമുള്ള തരംഗദൈർഘ്യത്തിലേക്ക് മാറുകയും കൂടുതൽ ചുവപ്പ് നിറത്തിൽ ദൃശ്യമാകുകയും ചെയ്യുന്നു.

ഈ കണ്ടെത്തലിന് പിന്നിലെ ഗവേഷകർ മാർച്ച് 30-ന് നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനത്തിൽ അവരുടെ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. "ഞങ്ങൾ ആദ്യം വിശ്വസിച്ചില്ല, മുമ്പത്തെ ഏറ്റവും ദൂരെയുള്ള, ഏറ്റവും ഉയർന്ന ചുവന്ന ഷിഫ്റ്റ് നക്ഷത്രത്തേക്കാൾ വളരെ അകലെയായിരുന്നു അത്," ജ്യോതിശാസ്ത്രജ്ഞനായ ബ്രയാൻ വെൽച്ച് പറഞ്ഞു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും, ജ്യോതിശാസ്ത്ര സംഘത്തിലെ മുഖ്യനുമാണ് ഇദ്ദേഹം. 

“സാധാരണയായി ഈ അകലങ്ങളിൽ, ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം കൂടിച്ചേർന്ന്, മുഴുവൻ ഗാലക്സികളും ചെറിയ പൊട്ടുകള്‍ പോലെ കാണപ്പെടുന്നു. ഈ നക്ഷത്രത്തെ  വഹിക്കുന്ന ഗാലക്‌സി  ഗ്രാവിറ്റേഷണല്‍ ലെൻസിങ് വഴി വലുതാക്കി  ഒരു നീണ്ട ചന്ദ്രക്കലപോലെയാക്കി ഞങ്ങൾ അതിന് സൺറൈസ് ആർക്ക് എന്ന് പേരിട്ടു,” വെൽച്ച് വിശദീകരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈറെൻഡൽ പഠിക്കുന്നത് മനുഷ്യർക്ക് അപരിചിതമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പായിരിക്കും. 

ഈറെൻഡൽ നമ്മുടെ നക്ഷത്രമായ സൂര്യന്റെ പിണ്ഡത്തിന്റെ 50 മടങ്ങ് പിണ്ഡവും ഒരു ദശലക്ഷം മടങ്ങ് പ്രകാശവുമുള്ളതാണെന്നാണ് ഗവേഷകർ പറയുന്നത്. പക്ഷേ, ഗ്രാവിറ്റേഷണല്‍ ലെൻസിങ് എന്ന പ്രതിഭാസം ഇല്ലായിരുന്നെങ്കിൽ, അത്രയും വലുതും തിളക്കമുള്ളതുമായ ഒരു നക്ഷത്രം പോലും കാണാൻ കഴിയുമായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

click me!