ചൊവ്വയില്‍ താമസിക്കാന്‍ താല്‍പ്പര്യമുണ്ടോ?; തല്‍പ്പരകക്ഷികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് നാസ

By Web Team  |  First Published Aug 10, 2021, 4:13 PM IST

2022 അവസാനത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് ഒരു വര്‍ഷം നാല് ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. 'മാര്‍സ് ഡ്യൂണ്‍ ആല്‍ഫ' എന്നാണ് പ്രൊജക്ടിന്റെ പേര്. 


ഭൂമി വിട്ട് ചന്ദ്രനില്‍ പോയി പത്തു സെന്റ് സ്ഥലം വാങ്ങണമെന്നു കരുതിയിരുന്നവര്‍ ആഗ്രഹത്തിന്റെ വ്യാപ്തി വിസ്തൃതപ്പെടുത്താന്‍ തയ്യാറായിക്കോളു. കാരണം മറ്റൊന്നുമല്ല, ഇനി ചൊവ്വയാണ് താരം. ഇവിടെ ഒരു വര്‍ഷം താമസിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും നാസ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങുന്നു. 2022 അവസാനത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് ഒരു വര്‍ഷം നാല് ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. 'മാര്‍സ് ഡ്യൂണ്‍ ആല്‍ഫ' എന്നാണ് പ്രൊജക്ടിന്റെ പേര്. ഒരു വിദൂര ലോകത്തില്‍ ജീവിതത്തെ അനുകരിക്കുന്ന ദീര്‍ഘദൗത്യമാണിത്. 

ഓരോ ദൗത്യത്തിലും സ്‌പേസ് വാക്കുകള്‍, ശാസ്ത്രീയ ഗവേഷണം, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക് നിയന്ത്രണങ്ങള്‍, ആശയവിനിമയങ്ങള്‍ കൈമാറല്‍ എന്നിവ ഉള്‍പ്പെടാം. ഫലങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രധാനപ്പെട്ട ശാസ്ത്രീയ ഡാറ്റ നല്‍കും. ആരോഗ്യമുള്ള, പ്രചോദിതരായ യുഎസ് പൗരന്മാര്‍ അല്ലെങ്കില്‍ പുകവലിക്കാത്തവര്‍, ക്രൂവും മിഷന്‍ നിയന്ത്രണവും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിന് 30 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ബഹിരാകാശയാത്രികനാവാന്‍ ഒരു വിമാനം പൈലറ്റ് ചെയ്യാന്‍ കഴിയണം. 

Latest Videos

undefined

ഒരു ഡോക്ടറല്‍ പ്രോഗ്രാമിനായി രണ്ട് വര്‍ഷം ജോലി പൂര്‍ത്തിയാക്കിയതോ, അല്ലെങ്കില്‍ ഒരു മെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ ഒരു ടെസ്റ്റ് പൈലറ്റ് പ്രോഗ്രാം എന്നിവയും കഴിഞ്ഞയാളായിരിക്കണം. കൂടാതെ, നാല് വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയമുള്ള, സൈനിക ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫീല്‍ഡില്‍ സയന്‍സ് ബിരുദം നേടിയ അപേക്ഷകരെയും പരിഗണിക്കും.

സാഹസികതയില്‍ ശക്തമായ ആഗ്രഹമുണ്ടെങ്കില്‍, ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യ യാത്രയ്ക്കുള്ള തയ്യാറെടുപ്പില്‍ നാസയുടെ പ്രവര്‍ത്തനത്തില്‍ സംഭാവന നല്‍കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, കൂടുതലറിയാനും അപേക്ഷിക്കാനും നാസയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!