ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അല്‍ അകലെയായി വളരെ നേർത്ത് രീതിയില്‍ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരമടക്കം കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഇപ്പോൾ ആകാശത്ത് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയം കാണാം. ഹാലോ എന്നാണ് ഈ പ്രതിഭാസത്തെ പറയുന്നത്. ആകാശത്തിന്‍റെ മുകള്‍ തട്ടിലെ മേഘങ്ങള്‍ കാരണമാണ് ഇത്തരം ഹാലോ പ്രതിഭാസമുണ്ടാകുന്നത്. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അല്‍ അകലെയായി വളരെ നേർത്ത് രീതിയില്‍ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്. രാത്രി മുതല്‍ ഈ ദൃശ്യങ്ങള്‍ കണ്ടതിന്‍റെ കൗതുകത്തിലും ആകാംക്ഷയിലുമായിരുന്നു കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ വളരെ വ്യക്തമായ രീതിയിലാണ് ഈ പ്രതിഭാസം ദൃശ്യമായത്.
പതിവില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ തിളക്കമുള്ള ചന്ദ്രനെയാണ് ഇന്ന് കാണാനായത്. ചന്ദ്രന് ചുറ്റുമുള്ള വലയം എന്താണെന്ന് അറിയാനുള്ള ആകാക്ഷയിലായിരുന്നു എല്ലാവരും. ചന്ദ്രന്‍റെ തിളക്കത്തിന് പുറമെ അകലെയായാണ് വൃത്താകൃതിയില്‍ വലിയ മഴവില്‍ നിറങ്ങളും ദൃശ്യമായത്. തീര്‍ത്തും സ്വാഭാവികമായൊരു പ്രതിഭാസമാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ ഇതേക്കുറിച്ച് പറയുന്നത്. മൂണ്‍ ഹാലോ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കാണുന്നത്. വെളിച്ചത്തിന്‍റെ റിഫ്രാക്ഷൻ അഥവാ അപവർത്തനം കാരണം സംഭവിക്കുന്ന പ്രതിഭാസമാണിത്. അന്തരീക്ഷത്തിൽ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് (Cirrostratus cloud)മേഘങ്ങളാണ് ഇതിന് കാരണം. ആകാശത്തെ മുഴുവൻ മൂടുന്ന, നേർത്ത ഷീറ്റ് പോലുള്ള, ഉയർന്ന മേഘങ്ങളാണ് സിറോസ്ട്രാറ്റസ്. ഈ മേഘങ്ങളിലെ നേർത്ത ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്ന് പോകുമ്പോഴാണ് വർണങ്ങൾ തെളിഞ്ഞു വരുന്നത്. പകല്‍ സമയത്ത് സൂര്യന് ചുറ്റും ഇത്തരം ഹലോ പ്രത്യക്ഷപ്പെടാറുണ്ട്.
undefined
24 വർഷത്തിന് ശേഷം മാർ ഇവാനിയോസ് എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്ത് കെഎസ്‍യു, ലോ കോളേജിലും മുന്നേറ്റം