കഴിഞ്ഞ ദശകങ്ങളില്‍ പ്രതിവര്‍ഷം 20 ഇഞ്ച് വരെ താഴ്ന്ന മെക്‌സിക്കോ സിറ്റി ഈ പോക്ക് തുടര്‍ന്നാല്‍ വൈകാതെ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതാകും. ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം, വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിന് കീഴിലുള്ള അക്വിഫറില്‍ നിന്ന് നൂറ്റാണ്ടുകളായി വെള്ളം പമ്പ് ചെയ്യുന്നത് അതിന്റെ അടിത്തറ അപകടകരമായ തോതില്‍ ചുരുക്കാന്‍ കാരണമായി.
കഴിഞ്ഞ ദശകങ്ങളില്‍ പ്രതിവര്‍ഷം 20 ഇഞ്ച് വരെ താഴ്ന്ന മെക്‌സിക്കോ സിറ്റി ഈ പോക്ക് തുടര്‍ന്നാല്‍ വൈകാതെ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതാകും. ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം, വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിന് കീഴിലുള്ള അക്വിഫറില്‍ നിന്ന് നൂറ്റാണ്ടുകളായി വെള്ളം പമ്പ് ചെയ്യുന്നത് അതിന്റെ അടിത്തറ അപകടകരമായ തോതില്‍ ചുരുക്കാന്‍ കാരണമായി.
ഒരുകാലത്ത് ടെക്‌സ്‌കോകോ തടാകം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഈ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. എങ്കിലും, തടാകക്കര വളരെ വരണ്ടതായിത്തീര്‍ന്നതിനാല്‍ കളിമണ്‍ പാളികള്‍ പൊട്ടുകയും ഭൂതലം വല്ലാതെ ചുരുങ്ങുകയും ചെയ്തു. ഈ തോത് തുടരുകയാണെങ്കില്‍, അത് ദശലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ളത്തെ മലിനമാക്കും. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമാണ് മെട്രോപൊളിറ്റന്‍ സിറ്റിയായ മെക്‌സിക്കോ സിറ്റി.
undefined
ഇവിടുത്തെ മുക്കാല്‍ ഭാഗവും കുടിവെള്ളം ഭൂഗര്‍ഭകിണറുകളില്‍ നിന്നാണ് വരുന്നത്, അത് ഭൂമിയില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുകയും പ്രദേശത്തെ ജലാശയങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. 1900 ല്‍ നഗരം താഴ്ന്നുക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ആദ്യം ശ്രദ്ധിച്ചു, ഇത് പ്രതിവര്‍ഷം 3.5 ഇഞ്ച് എന്ന തോതില്‍ രേഖപ്പെടുത്തിയെങ്കിലും ചൂഷണം തുടര്‍ന്നതോടെ അതിനു വേഗത വര്‍ദ്ധിച്ചു.
1950 കളുടെ അവസാനം വരെ ഭൂഗര്‍ഭജലത്തിനായുള്ള ഡ്രില്ലിംഗ് പരിമിതപ്പെടുത്തിയിരുന്നില്ല, അപ്പോഴേക്കും മെക്‌സിക്കോ നഗരം പ്രതിവര്‍ഷം 11 ഇഞ്ച് എന്ന തോതില്‍ താഴ്ന്നു കൊണ്ടിരുന്നു. ഇത് മുങ്ങിപ്പോകുന്നതിന്റെ തോത് പ്രതിവര്‍ഷം 3.5 ഇഞ്ച് വരെയെത്തി. നഗരത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുകയും വികസനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ജെജിആര്‍ സോളിഡ് എര്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ചരിത്രപ്രധാനമായ ഡൗണ്‍ടൗണ്‍ ഉള്‍പ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ പ്രതിവര്‍ഷം 16 ഇഞ്ച് വരെ താഴ്ന്നുവെന്നാണ്. ചില പ്രദേശങ്ങളില്‍ ഇത് ഇതിലും മോശമാണ്. വടക്കുകിഴക്കന്‍ ഭാഗം വര്‍ഷം 20 ഇഞ്ച് വരെ താഴ്ന്നിരിക്കുന്നു. ഇത് പഴയപടിയാക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വടക്കുകിഴക്കന്‍ കൂടുതല്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടാല്‍, അവിടെ സ്ഥിതി കൂടുതല്‍ വഷളാകും.
ജിപിഎസ്, ഇന്റര്‍ഫെറോമെട്രിക് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (ഇന്‍സാര്‍) എന്നിവയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടെ യുഎസിലെയും മെക്‌സിക്കോയിലെയും ശാസ്ത്രജ്ഞര്‍ ഒരു നൂറ്റാണ്ടിലേറെയായി ഡാറ്റ വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. അവരുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, മെക്‌സിക്കോ സിറ്റിയിലെ ഭൂഗര്‍ഭജലത്തിന്റെ തോത് ഭൂമിയില്‍ നിന്ന് എത്രമാത്രം വെള്ളം നീക്കംചെയ്യുന്നു എന്നതിനെപ്പോലും ബാധിക്കില്ല. എജിയു പറയുന്നതനുസരിച്ച്, നൂറ്റാണ്ടുകളായി വെള്ളം വേര്‍തിരിച്ചെടുക്കുന്നത് ഭൂഗര്‍ഭ ജലത്തെ കൂടുതല്‍ താഴ്ചയിലേക്ക് തള്ളിവിടുന്നു എന്നാണ്, വരണ്ട തടാകക്കരയിലെ ധാതുക്കള്‍ കടുപ്പമേറിയതാണ്, ജലനിരപ്പ് ഉയര്‍ത്തിയില്ലെങ്കില്‍, തടാകക്കരയിലെ കളിമണ്‍ പാളികള്‍ 30 ശതമാനം വരെ ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത 150 വര്‍ഷത്തിനുള്ളില്‍ മെക്‌സിക്കോ സിറ്റി 100 അടി കൂടി താഴാന്‍ ഇടയാക്കും. എന്നാല്‍ ജലനിരപ്പ് ഉയര്‍ത്തിയാലും ശേഷിയും വീണ്ടെടുക്കുമെന്ന് പ്രതീക്ഷയില്ല. ഭൂഗര്‍ഭജലം ഒരു ജലത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒഴുകുന്നത് തടയുന്ന ഒരു മേഖലയാണ് അക്വിറ്റാര്‍ഡ്. മുങ്ങിയ നഗരം പ്രത്യേകിച്ചും മഴയില്‍ നിന്നുള്ള വെള്ളപ്പൊക്കത്തിനും സിയറ മാഡ്രെ പര്‍വതങ്ങളില്‍ നിന്ന് ഒഴുകുന്ന നീരുറവയ്ക്കും കാരണമാകുന്നു. ആ വെള്ളപ്പൊക്കം ക്രമേണ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തുകയും, വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക ദുരന്തത്തിനും കുടിവെള്ളക്ഷാമം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona