ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്രയ്ക്കായി 28 മില്യണ്‍ ഡോളര്‍ നല്‍കിയയാള്‍ പരിപാടി ഉപേക്ഷിച്ചു

By Web Team  |  First Published Jul 18, 2021, 8:15 AM IST

ഷെഡ്യൂളിംഗ് പൊരുത്തക്കേട് കാരണം ലേല ജേതാവ് മാറിയതോടെ ബഹിരാകാശ കാപ്‌സ്യൂളിലെ നാലാമത്തെയും അവസാനത്തെയും സീറ്റ് ഡീമെന്‍ നേടി. കഴിഞ്ഞയാഴ്ച ബ്ലൂ ഒറിജിനില്‍ നിന്നുള്ള സര്‍പ്രൈസ് ഫോണ്‍ കോളിലാണ് ഓഫര്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. 


സ്വപ്‌നതുല്യമാണ് ബഹിരാകാശയാത്ര. അതു ശതകോടീശ്വരനും ആമസോണ്‍ മുതലാളിയുമായ ജെഫ് ബെസോസിന്റെ കൂടിയാവുമ്പോള്‍ പറയാനുമില്ല. എന്നാല്‍, ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ഉദ്ഘാടന ബഹിരാകാശ ടൂറിസം വിമാനത്തില്‍ കയറിക്കൂടിയ ആള്‍ അതൊക്കെയും വേണ്ടെന്നു വച്ചു. ഒരു ലേലത്തിലൂടെ 28 മില്യണ്‍ ഡോളര്‍ നല്‍കിയ 18 വയസുള്ള ഫിസിക്‌സ് വിദ്യാര്‍ത്ഥിയാണ് യാത്ര ഉപേക്ഷിച്ചത്. 

ചൊവ്വാഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റില്‍ പകരം ഒലിവര്‍ ഡെമെന്‍ നാല് അംഗ ഓള്‍സിവിലിയന്‍ ക്രൂവില്‍ ചേരുമെന്ന് ബ്ലൂ ഒറിജിന്‍ അറിയിച്ചു. ലേലജേതാവ് പേര് പരസ്യപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍ കാരണമാണ് യാത്ര ഒഴിവാക്കിയതെന്നു മാത്രമാണ് പുറത്തു ലഭിക്കുന്ന വിവരം. ഇതോടെ, കമ്പനിയുടെ ആദ്യത്തെ പണമടച്ചു ബഹിരാകാശത്തേക്ക് പറക്കുന്ന ഉപഭോക്താവായി ഒലിവര്‍ ഡെമെന്‍ മാറുന്നു.

Latest Videos

undefined

ഷെഡ്യൂളിംഗ് പൊരുത്തക്കേട് കാരണം ലേല ജേതാവ് മാറിയതോടെ ബഹിരാകാശ കാപ്‌സ്യൂളിലെ നാലാമത്തെയും അവസാനത്തെയും സീറ്റ് ഡീമെന്‍ നേടി. കഴിഞ്ഞയാഴ്ച ബ്ലൂ ഒറിജിനില്‍ നിന്നുള്ള സര്‍പ്രൈസ് ഫോണ്‍ കോളിലാണ് ഓഫര്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. 1960 കളില്‍ നാസയുടെ മെര്‍ക്കുറി 7 ബഹിരാകാശയാത്രികര്‍ നടത്തിയ അതേ പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഇത്തവണ പുരുഷന്മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

വെസ്റ്റ് ടെക്‌സാസില്‍ നിന്ന് ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ഏകദേശം 10 മിനിറ്റ് കൊണ്ട് ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ റിച്ചാര്‍ഡ് ബ്രാന്‍സണിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തിനകം സ്വന്തം റോക്കറ്റ് ബഹിരാകാശത്തേക്ക് ഓടിക്കുന്ന രണ്ടാമത്തെ വ്യക്തിയായി ആമസോണ്‍ സ്ഥാപകന്‍ ഇതോടെ മാറും. ഉപയോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിനുള്ള രണ്ടാമത്തെ വിക്ഷേപണത്തിലാണ് കൗമാര ടൂറിസ്റ്റ് പോകുന്നതെന്ന് ബ്ലൂ ഒറിജിന്‍ പറയുന്നു. 

എന്നാല്‍ ലേല ജേതാവ് പുറത്തായികഴിഞ്ഞാല്‍, ബഹിരാകാശത്ത് ഏറ്റവും പ്രായം കുറഞ്ഞ ആളുകളെ ഒരേ വിമാനത്തില്‍ പറത്തുക എന്ന ആശയം കമ്പനി നടപ്പാക്കുകയായിരുന്നു. ഇത്തരത്തില്‍ നേടിയ 28 മില്യണ്‍ ഡോളര്‍ ഈ ആഴ്ച വിവിധ ബഹിരാകാശ വിദ്യാഭ്യാസ, അഭിഭാഷക ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തതുപോലെ, അദ്ദേഹത്തിന്റെ വെളിപ്പെടുത്താത്ത ടിക്കറ്റ് ചെലവ് ചാരിറ്റിക്ക് സംഭാവന ചെയ്യും, ബ്ലൂ ഒറിജിന്‍ സിഇഒ ബോബ് സ്മിത്ത് പ്രസ്താവനയില്‍ പറഞ്ഞു.

click me!