നീണ്ട ഇടവേള കഴിഞ്ഞ് ഐഎസ്ആ‌ർഒ വീണ്ടുമെത്തുന്നു, സുപ്രധാന ദൗത്യം; സ്വാതന്ത്ര്യദിനത്തിൽ വിക്ഷേപണം

By Web Team  |  First Published Aug 7, 2024, 4:45 PM IST

ഓഗസ്റ്റ് 15 ന് ഇന്ത്യൻ സമയം രാവിലെ 09.17നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08


ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണ ദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആർഒ. എസ്എസ്എൽവി ഡി3 വിക്ഷേപണ വാഹനത്തിൽ ഇഒഎസ് 08 ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ദൗത്യം. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇത്. ഓഗസ്റ്റ് 15 ന് ഇന്ത്യൻ സമയം രാവിലെ 09.17നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!