Venus : ശുക്രനില്‍ ജീവനുണ്ടെന്ന് സൂചന ?; മറഞ്ഞിരിക്കുന്ന അത്ഭുതമെന്ന് ശാസ്ത്രജ്ഞര്‍, ആകാംക്ഷയോടെ ശാസ്ത്രലോകം

By Web Team  |  First Published Dec 23, 2021, 6:19 AM IST

ജീവരൂപങ്ങള്‍ ശുക്രനിലെ മേഘങ്ങളിലായിരിക്കാമെന്നാണ് കണ്ടെത്തല്‍. ഇത് പരിസ്ഥിതിയെ കൂടുതല്‍ വാസയോഗ്യമാക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.


റോവറുകള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ജീവന്‍ തേടുമ്പോള്‍ ശുക്രനിലും സമാനസാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. എന്നാല്‍ ഈ ജീവരൂപങ്ങള്‍ ശുക്രനിലെ മേഘങ്ങളിലായിരിക്കാമെന്നാണ് കണ്ടെത്തല്‍. ഇത് പരിസ്ഥിതിയെ കൂടുതല്‍ വാസയോഗ്യമാക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഗ്രഹത്തിന്റെ മുകളിലെ അന്തരീക്ഷത്തില്‍ കണ്ട ചില അപാകതകളെക്കുറിച്ച് പഠനം നടത്തിയതോടെയാണ് പുതിയ അനുമാനം രൂപപ്പെട്ടിരിക്കുന്നത് 1970 കളില്‍ ആദ്യമായി കണ്ടെത്തിയ അമോണിയയുടെ സാന്നിധ്യം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരുന്നു, കാരണം അതിലേക്ക് നയിക്കുന്ന ഏതെങ്കിലും രാസപ്രവര്‍ത്തനം അവിടെ നടക്കുന്നതായി തെളിവുണ്ടായിരുന്നില്ല. അമോണിയ തീര്‍ച്ചയായും മേഘങ്ങളില്‍ ഉണ്ടെങ്കില്‍, രാസപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതാണ്. അത് സള്‍ഫ്യൂറിക് ആസിഡിന്റെ ചുറ്റുമുള്ള തുള്ളികളെ നിര്‍വീര്യമാക്കും. ഇതു തെളിയിക്കാന്‍ ഗവേഷകര്‍ രാസപ്രക്രിയകളെ ചുറ്റിപ്പറ്റിയുള്ള മാതൃകകള്‍ രൂപകല്‍പ്പന ചെയ്തു. അമോണിയ കൂടാതെ അപ്രതീക്ഷിതമായ അളവിലുള്ള ജലബാഷ്പവും സള്‍ഫര്‍ ഡയോക്‌സൈഡും അവര്‍ കണ്ടെത്തി.

Latest Videos

undefined

അമോണിയയെ നിര്‍വീര്യമാക്കാനും അത്യധികം അസിഡിറ്റി ഉള്ള അന്തരീക്ഷത്തില്‍ ജീവിക്കാനും സഹായിക്കുന്ന ജീവജാലങ്ങള്‍ ഭൂമിയിലുണ്ടെന്ന് സംഘം വ്യക്തമാക്കി. മേഘങ്ങളില്‍ കാണുന്ന അമോണിയയെക്കുറിച്ച് എംഐടിയുടെ ഭൗമ വകുപ്പിലെ പ്രൊഫസര്‍ സാറാ സീഗര്‍ പറഞ്ഞു 'അമോണിയ ശുക്രനില്‍ ഉണ്ടായാല്‍ ഹൈഡ്രജന്‍ അതിലുണ്ടാവും. എന്നാലിവിടെ വളരെ കുറച്ച് ഹൈഡ്രജന്‍ മാത്രമേ ഉള്ളൂ. അതിന്റെ പരിതസ്ഥിതിയുടെ കണക്കിലെടുക്കമ്പോള്‍, ജീവന്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശുക്രനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ വിശദീകരിക്കാനാകാത്ത അപാകതകള്‍ സംഘം കണ്ടെത്തി. അമോണിയ കൂടാതെ, അപ്രതീക്ഷിതമായ അളവില്‍ ജലബാഷ്പവും സള്‍ഫര്‍ ഡയോക്‌സൈഡും അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ചപ്പോള്‍, ശുക്രന്റെ ഉപരിതലത്തില്‍ നിന്നും മേഘങ്ങളിലേക്കും ഒഴുകിയെത്തുന്ന ധാതുക്കള്‍ക്ക് സള്‍ഫ്യൂറിക് ആസിഡുമായി ഇടപഴകാന്‍ കഴിയുമെന്ന് വാദിക്കുന്ന പൊടികള്‍ ഇല്ലായിരുന്നു. ജീവന്‍ അമോണിയ ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍, അതുമായി ബന്ധപ്പെട്ട രാസപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ഓക്‌സിജന്‍ പുറപ്പെടുവിക്കുമെന്ന് അവര്‍ കണ്ടെത്തി. അമോണിയ സള്‍ഫ്യൂറിക് ആസിഡിന്റെ തുള്ളികളില്‍ ലയിക്കുമെന്നും ആസിഡിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്നും ശാസ്ത്രജ്ഞര്‍ വാദിച്ചു.

എങ്കിലും, ശുക്രന്റെ മേഘങ്ങളില്‍ ജീവന്‍ ഉണ്ടാകണമെങ്കില്‍ മറ്റ് നിരവധി വെല്ലുവിളികളുണ്ട്. അവിടെ വെള്ളമില്ലെന്നതാണ് വാസ്തവം, നമുക്കറിയാവുന്ന എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം ആവശ്യമാണ്. എന്നാല്‍ ജീവന്‍ ഉണ്ടെങ്കില്‍, ആസിഡിനെ നിര്‍വീര്യമാക്കി മേഘങ്ങളെ നമ്മള്‍ വിചാരിച്ചതിലും കുറച്ചുകൂടി വാസയോഗ്യമാക്കാനാകും,' ബെയ്ന്‍സ് പറഞ്ഞു.

click me!