പുനരുപയോഗ ഊര്‍ജ്ജശേഷിയില്‍ വലിയ നാഴികക്കല്ല് പിന്നിട്ട് രാജ്യം; വന്‍കുതിപ്പില്‍ ലക്ഷ്യമിടുന്നത് ആഗോള വിപണിയെ

By Web Team  |  First Published Aug 16, 2021, 8:14 AM IST

2022 ആകുമ്പോഴേക്കും 175 ജിഗാവാട്ട് പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 475 ജിഗാവാട്ട് എന്നതാണ് ഇന്ത്യന്‍ ലക്ഷ്യം. 


രാജ്യത്തെ പുനരുപയോഗ ഊർജ ഉത്പാദനം 100 ജിഗാവാട്ട് എന്ന വലിയ നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യന്‍ വൈദ്യുതി മന്ത്രിയായ ആര്‍ കെ സിംഗ് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇത് രാജ്യത്തെ വൈദ്യുതി മേഖലയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ ലക്ഷ്യത്തിനൊപ്പം, 2022 ആകുമ്പോഴേക്കും 175 ജിഗാവാട്ട് പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 475 ജിഗാവാട്ട് എന്നതാണ് ഇന്ത്യന്‍ ലക്ഷ്യം. 

വാസ്തവത്തില്‍, ഇക്കാര്യത്തില്‍ ഇന്ത്യയുടെ പുരോഗതി ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഡികാര്‍ബണൈസേഷന്റെ കാര്യത്തില്‍ രാജ്യത്തിന് പലതും ചെയ്യാനുണ്ട്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ഇന്ത്യ എനര്‍ജി ഹീട്ട്‌ലുക്ക് 2021 റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉദ്‌വമനം കുറഞ്ഞിട്ടും, ലോകത്തിലെ മൂന്നാമത്തെ വലിയ ആഗോള ഉദ്‌വമനം ഇന്ത്യയാണ്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച ഐഇഎയുടെ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യത്തില്‍ വില്ലന്‍ കല്‍ക്കരിയാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായി കല്‍ക്കരി നിലകൊള്ളുന്നു, പ്രാഥമിക ഊര്‍ജ്ജ മിശ്രിതത്തിന്റെ 44% വിഹിതമാണ് ഇത് വഹിക്കുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യത്തില്‍ വലിയ തീരുമാനമെടുത്താല്‍ മാത്രമേ ഊര്‍ജ്ജശേഷിയില്‍ പാരിസ്ഥിതിക മുന്നേറ്റം നടത്താനാവു.

Latest Videos

undefined

വരും ദശകങ്ങളില്‍ സൗരോര്‍ജ്ജം, ബാറ്ററികള്‍ തുടങ്ങിയ മേഖലകളില്‍ ലോകത്തെ നയിക്കാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്രവൈദ്യുതി മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. സൗരോര്‍ജ്ജം പോലെ, കാറ്റ് വികസനത്തിനുള്ള മറ്റൊരു അവസരമാണ്. ജൂണില്‍, ഗ്ലോബല്‍ വിന്‍ഡ് എനര്‍ജി കൗണ്‍സിലിന്റെയും റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ എംഇസി ഇന്റലിജന്റെയും ഒരു റിപ്പോര്‍ട്ട് പ്രകാരം 2021 നും 2025 നും ഇടയില്‍ ഇന്ത്യ ഏകദേശം 20.2 ജിഗാവാട്ട് പുതിയ കാറ്റാടി ശേഷി കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനുപുറമേ, ഗ്രീന്‍ ഹൈഡ്രജന്റെ സാധ്യതകള്‍ കഴിഞ്ഞ ഡിസംബറില്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിരുന്നു. പ്രധാനമായും ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്ലാ ഹൈഡ്രജനും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് വരുന്നത്, എന്നിരുന്നാലും, 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ഹൈഡ്രജന്റെ 80% ഗ്രീന്‍ ആയി കണക്കാക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!