ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്.
വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്നാണ് ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. 24 ന് രാത്രി 9 മണിയോടെയാകും ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിൽ എത്തുക എന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയിൽ നിന്നും 45.2 ലക്ഷം കിലോ മീറ്റർ അകലെ കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുക.
Read More.... 5 ജി കിടമത്സരത്തിലേക്ക് വോഡാഫോണ്‍ ഐഡിയയും; അങ്കത്തിയതി കുറിച്ചു, കവറേജും വർധിപ്പിക്കും
580 അടിയാണ് ഛിന്നഗ്രഹത്തിന്റെ വലിപ്പം. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഭൂമിയിൽ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. സഞ്ചാര പാതയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്.