ജിസാറ്റ് 30 വിക്ഷേപണം നാളെ ; 2020ലെ ആദ്യ ഇന്ത്യൻ ഉപഗ്രഹം വിക്ഷേപിക്കുക ഫ്രഞ്ച് ഗയാനയിൽ നിന്ന്

By Web Team  |  First Published Jan 16, 2020, 4:37 PM IST

യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം ഏറ്റെടുത്തിരിക്കുന്നത്.  2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ്  ജിസാറ്റ് 30 വിക്ഷേപിക്കുന്നത്.


ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 നാളെ പുലർച്ചെ 02.35ന് (ഇന്ത്യൻ സമയം) ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിക്കും. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുക. 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30. 

ജിസാറ്റ് 20 (ചിത്രം: ഇസ്രൊ)

Latest Videos

undefined

ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപണം. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ്  ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിച്ച് , ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്‍ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്‍റ‍ർനെറ്റ് സേവനങ്ങൾക്ക്  ജിസാറ്റ് 30 മുതൽകൂട്ടാകും.

ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ കണക്കു കൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. 

യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം  അരിയാനെ അഞ്ച് ബഹിരാകാശത്തെത്തിക്കും. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം ഏറ്റെടുത്തിരിക്കുന്നത്. 

ജിസാറ്റ് 30നെക്കുറിച്ചുള്ള ഇസ്രൊ വീഡിയോ റിപ്പോർട്ട് :

click me!