താരാപഥങ്ങള്‍ക്കുള്ളിലെ വസ്തുക്കളുടെ നാശം കണക്കാക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് പുതിയ ഗവേഷകരെ ഈ തമോദ്വാരം കണ്ടെത്താന്‍ പ്രേരിപ്പിച്ചത്.
ക്ഷീരപഥത്തിന്റെ ഉപഗ്രഹ ഗ്യാലക്സികളിലൊന്നിന്റെ ഹൃദയഭാഗത്ത് അതിഭയാനകമായ വലിപ്പമുള്ള ബ്ലാക്ക്‌ഹോള്‍ (Black Hole) അഥവാ തമോദ്വാരം കണ്ടെത്തി. ലിയോ I കുള്ളന്‍ ഗ്യാലക്സിയിലാണ് ഈ തമോദ്വാരം. ഗവേഷകര്‍ പറയുന്നതനുസരിച്ച്, പുതിയതായി കണ്ടെത്തിയ തമോദ്വാരത്തിന് ഏകദേശം 3.3 ദശലക്ഷം സൗര പിണ്ഡം അല്ലെങ്കില്‍ അതിന്റെ ഗ്യാലക്സിയുടെ മൊത്തം പിണ്ഡത്തിന്റെ 16% പിണ്ഡമുണ്ട്. ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മക്‌ഡൊണാള്‍ഡ് ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
താരാപഥങ്ങള്‍ക്കുള്ളിലെ വസ്തുക്കളുടെ നാശം കണക്കാക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് പുതിയ ഗവേഷകരെ ഈ തമോദ്വാരം കണ്ടെത്താന്‍ പ്രേരിപ്പിച്ചത്. ഗ്യാലക്‌സികള്‍ കൂട്ടിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ അതി ഭീമാകാരമായ തമോദ്വാം രൂപപ്പെടുന്നത്. അവയുടെ വലുപ്പവും പിണ്ഡവും ഗ്യാലക്‌സിയുടെ വലുപ്പത്തിന് ആനുപാതികമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷങ്ങളായി ലിയോ I പോലുള്ള താരാപഥങ്ങളെക്കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഈ ഗ്യാലക്‌സികള്‍ക്കുള്ളിലെ ഇരുണ്ട ദ്രവ്യത്തിന്റെ വ്യാപനം മനസ്സിലാക്കാന്‍ ഇത് അവസരം നല്‍കും.
undefined
ലിയോ I കുള്ളന്‍ ഗ്യാലക്‌സി, ഭൂമിയില്‍ നിന്ന് ഏകദേശം 820,000 പ്രകാശവര്‍ഷം അകലെയാണ്. ഇതുവരെ, ഗ്യാലക്‌സിയുടെ പിണ്ഡം നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ 15 മുതല്‍ 30 ദശലക്ഷം മടങ്ങ് വരെയായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
സൗരയൂഥത്തിന് പുറത്ത് 'ഏറ്റവും കുഞ്ഞന്‍'; പുതിയ വിസ്മകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം
സൗരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെറിയ ഗ്രഹങ്ങളിലൊന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി, ചൊവ്വയെക്കാള്‍ അല്‍പ്പം വലുതും ശുദ്ധമായ ഇരുമ്പ് പോലെ ഇടതൂര്‍ന്നതുമാണിത്. ഇവിടെയുള്ളത് ചുട്ടുപൊള്ളുന്ന സാഹചര്യമാണെന്നും ഇത് ഓരോ എട്ട് മണിക്കൂറിലും അതിന്റെ നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍ നിന്ന് താരതമ്യേന 31 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള എക്‌സോപ്ലാനറ്റുകളെ കണ്ടെത്താനുള്ള ശാസ്ത്രജ്ഞര്‍ ശ്രമത്തിനിടെയാണ് ഈ ഗ്രഹത്തെ തിരിച്ചറിഞ്ഞത്.
GJ 367b എന്ന് വിളിക്കപ്പെടുന്ന, പുതിയതായി കണ്ടെത്തിയ ഇതിന് ഉഗ്രമായ ഉപരിതല താപനിലയും നക്ഷത്രത്തിന് അഭിമുഖമായി വശത്ത് ഉരുകിയ ലാവ ഉപരിതലവും ഉണ്ടായിരിക്കാമെന്നു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമമാണ് ഇപ്പോഴത്തെ ഈ കണ്ടെത്തിലേക്ക് നയിച്ചിരിക്കുന്നത്. ആദ്യത്തെ എക്‌സോപ്ലാനറ്റ് കണ്ടെത്തലുകള്‍ക്ക് കാല്‍നൂറ്റാണ്ടിനുശേഷം, ശാസ്ത്രജ്ഞര്‍ അവയുടെ വൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. GJ 367b എന്നത് വളരെ കൃത്യമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും ചെറിയ എക്‌സോപ്ലാനറ്റാണ്. ഭൂമിയുടെ 7,900 മൈല്‍ (12,700 കിലോമീറ്റര്‍), ചൊവ്വയുടെ 4,200 മൈല്‍ (6,800 കിലോമീറ്റര്‍) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഏകദേശം 5,600 മൈല്‍ (9,000 കി.മീ) വ്യാസമുണ്ട്. അതിന്റെ പിണ്ഡം ഭൂമിയുടെ 55% ത്തേക്കാള്‍ കൂടുതല്‍ സാന്ദ്രമാണ്.