ഇ.കോളി ബാക്ടീരിയയുടെ രഹസ്യം തേടി ഗവേഷകര്‍ ; 600 വര്‍ഷം പഴക്കമുള്ള മമ്മിയെ പഠന വിധേയമാക്കി

By Web Team  |  First Published Jul 24, 2022, 4:49 AM IST

മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ, പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ മമ്മിയുടെ പിത്താശയക്കല്ലുകൾ ഉപയോഗിച്ച് ഇ.കോളിയുടെ ആദ്യത്തെ പുരാതന ജനിതകഘടന വിജയകരമായി പുനർനിർമ്മിച്ചിരിക്കുകയാണ്. 


മക്മാസ്റ്റർ : ഇ.കോളിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അറിഞ്ഞിരിക്കണം. ആരോഗ്യപ്രശ്നത്തിന് കാരണമാകുന്ന ബാക്ടീരിയയാണ്  ഇ. കോളി. ഇത് നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുള്ള ബാക്ടീരിയ കൂടിയാണ്. ആരോഗ്യമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലാണ് ബാക്ടീരിയ കാണപ്പെടുന്നതെങ്കിലും, ഇതിന്റെ പരിണാമ ചരിത്രം അജ്ഞാതമായി തുടരുകയാണ്. 

ഇപ്പോഴിതാ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ, പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ മമ്മിയുടെ പിത്താശയക്കല്ലുകൾ ഉപയോഗിച്ച് ഇ.കോളിയുടെ ആദ്യത്തെ പുരാതന ജനിതകഘടന വിജയകരമായി പുനർനിർമ്മിച്ചിരിക്കുകയാണ്. ഇ. കോളി മഹാമാരിയിലേക്ക് നയിക്കില്ല, പകരം ഒരു കോമൻസൽ എന്ന് വിശേഷിപ്പിക്കാം. ഇത്തരം ബാക്ടീരിയകൾ നമ്മുടെ ശരീരത്തിനുള്ളിൽ തുളച്ചുകയറി ആക്രമിക്കാൻ കാത്തിരിക്കും. 

Latest Videos

undefined

സമ്മർദ്ദം, രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ അസുഖം തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇവ സജീവമാകുന്നത്. ലോകമെമ്പാടും ഏകദേശം 200 ദശലക്ഷം മരണങ്ങൾക്ക് കാരണമായ ബ്ലാക്ക് ഡെത്ത് പോലുള്ള പാൻഡെമിക്  നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും, ഇ.കോളി വഴി മരിച്ചവരെക്കുറിച്ച് ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. 

യൂണിവേഴ്‌സിറ്റിയിലെ മൈക്കൽ ജി. ഡിഗ്രൂട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ചിലെ പ്രധാന അന്വേഷകൻ.കമ്മ്യൂണിക്കേഷൻ ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഗവേഷകർ ഇ.കോളിയുടെ 400 വർഷം പഴക്കമുള്ള പൂർവ്വികനെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടിരുന്നതായി പറയുന്നു. ഇതുവരെയുള്ള പരിണാമത്തെക്കുറിച്ച് മനസിലാക്കാന്‍  ഇത് സഹായിക്കും എന്നാണ് കരുതുന്നത്. ഇതിനായി 1983-ൽ നേപ്പിൾസിലെ സെന്റ് ഡൊമെനിക്കോ മാഗിയോർ ആശ്രമത്തിൽ നിന്ന് കണ്ടെത്തിയ ഒരു കൂട്ടം ഇറ്റാലിയൻ പ്രഭുക്കന്മാരുടെ മമ്മികളില്‍ നിന്നുള്ള ശകലങ്ങൾ ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്. 

1586-ൽ 48-ആം വയസ്സിൽ മരിച്ചതായി കരുതപ്പെടുന്ന പ്രഭുക്കന്മാരിൽ ഒരാളുടെ മമ്മിയെ സംഘം വിശകലനം ചെയ്തു. വ്യക്തിക്ക് പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടായിരുന്നുവെന്നും ഇതുമൂലം പിത്തസഞ്ചിയിൽ വിട്ടുമാറാത്ത വീക്കം അനുഭവപ്പെട്ടിരുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഗവേഷകർ ശരീരത്തിൽ നിന്ന് ലഭിച്ച ബാക്ടീരിയയുടെ ശകലങ്ങൾ വേർതിരിച്ചാണ് ജീനോം വികസിപ്പിച്ചിരിക്കുന്നത്. ജീനോമിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഇതവരെ സഹായിച്ചു. ഇ.കോളിയുടെ മിക്ക രൂപങ്ങളും പെട്ടെന്ന് അപകടമുണ്ടാക്കില്ല. പക്ഷേ, മാരകമായ ഭക്ഷ്യവിഷബാധയ്ക്കും രക്തപ്രവാഹത്തിലെ അണുബാധകൾക്കും പോലും ഇവ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ടൈഫോയ്ഡ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പടരുന്നത് നിയന്ത്രിക്കാൻ പരീക്ഷണവുമായി ഗവേഷകർ

click me!