ഷവോമിക്കെതിരെ ഇഡി നടപടി; 5,551 കോടി രൂപ മരവിപ്പിച്ച് കേന്ദ്ര ഏജൻസി

By Web Team  |  First Published Apr 30, 2022, 4:34 PM IST

എച്ച്എസ്ബിസി ബാങ്ക്, സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് (Deutsche Bank) എന്നിങ്ങനെ നാല് ബാങ്കുകളിലായാണ് തുകയുണ്ടായിരുന്നത്. വൻ തുക റോയിൽറ്റിയുടെ പേരിൽ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം.


ബെംഗളൂരു: ചൈനീസ് ടെക് ഭീമൻ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ (Xiaomi) 5,551 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (Enforcement Directorate) മരവിപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡി നീക്കം. രാജ്യത്തെ മൊബൈൽ ഫോൺ വിപണിയുടെ പ്രധാനപ്പെട്ട പങ്ക് കയ്യാളുന്ന ഷവോമിയുടെ ഇടപാടുകൾ അന്വേഷണ ഏജൻസി നിരീക്ഷിച്ചു വരികയായിരുന്നു. 

എച്ച്എസ്ബിസി ബാങ്ക്, സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് (Deutsche Bank) എന്നിങ്ങനെ നാല് ബാങ്കുകളിലായാണ് തുകയുണ്ടായിരുന്നത്. വൻ തുക റോയിൽറ്റിയുടെ പേരിൽ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. രാജ്യത്തെ നിയമം മാനിക്കുന്നുവെന്നും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും ഷവോമി പ്രതികരിച്ചു. 

Latest Videos

click me!