ചൈനയുടെ റോക്കറ്റ് എവിടെ വീഴും; പ്രവചനവുമായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി

By Web Team  |  First Published May 8, 2021, 10:40 PM IST

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുന്നത്.
 


ചൈനീസ് റോക്കറ്റിന്റെ 18 ടണ്‍ ഭീമാകാരമായ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴാന്‍ ഒരുങ്ങുന്നു. ഇന്തോനേഷ്യക്കടുത്തുള്ള അന്തരീക്ഷത്തിലേക്ക് കടന്ന് കടലില്‍ വീഴാനാണ് സാധ്യതയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി പ്രവചിക്കുന്നു. തിമോര്‍ കടലിനു കുറുകെയായിരിക്കും ഇന്ന് രാത്രിയോടെ റോക്കറ്റ് പതിക്കുകയെന്ന് റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസ് പ്രവചിച്ചു.

ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴും കുഴക്കുന്നത്. പ്രധാന സെഗ്മെന്റ് ഇപ്പോള്‍ ഫ്രീഫാളിലാണ. എവിടെ, എപ്പോള്‍, എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. പെന്റഗണ്‍ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഭൂമിയില്‍ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. 

Latest Videos

റീ എന്‍ട്രിയില്‍ മിക്ക റോക്കറ്റ് ഘടകങ്ങളും നശിപ്പിക്കപ്പെടുമെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ഭൂമിയില്‍ ദോഷം വരുത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോക്കറ്റിന്റെ ചില ഭാഗങ്ങള്‍ എവിടെയാണ് വീഴുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 70 ശതമാനം അവശിഷ്ടങ്ങള്‍ സമുദ്രത്തിലേക്ക് തെറിച്ചുവീഴാനാണ് സാധ്യത. എന്നാല്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും ദോഷം വരുത്തുമോയെന്ന ആശങ്ക ഒഴിഞ്ഞിട്ടില്ല.
 

click me!