ചൈനയുടെ 'ബഹിരാകാശ ആയുധം'; ലോക രാജ്യങ്ങള്‍ക്ക് 'സുരക്ഷ മുന്നറിയിപ്പുമായി' അമേരിക്ക

By Web Team  |  First Published Dec 2, 2021, 8:10 PM IST

ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മാക് 5 വേഗതയില്‍ സഞ്ചരിക്കാനാകും. ഓഗസ്റ്റില്‍ ചൈന നടത്തിയ പരീക്ഷണങ്ങള്‍ പശ്ചിമേഷ്യയിലെ പല പ്രതിരോധ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചൈന രണ്ട് ഹൈപ്പര്‍സോണിക് ടെസ്റ്റുകള്‍ നടത്തിയതായാണ് സൂചന.


ചൈന അടുത്തിടെ പരീക്ഷിച്ചതായി രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കും ബഹിരാകാശത്ത് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍. യുഎസ് ബഹിരാകാശ സേന ലഫ്റ്റനന്റ് ജനറല്‍ ചാന്‍സ് സാള്‍ട്ട്സ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു സംവിധാനമാണ്, കാരണം ഒരു ഫ്രാക്ഷണല്‍ ഭ്രമണപഥം ഉപഭ്രമണപഥത്തേക്കാള്‍ വ്യത്യസ്തമാണ്, ഫ്രാക്ഷണല്‍ ഓര്‍ബിറ്റ് അര്‍ത്ഥമാക്കുന്നത് ഉപയോക്താവ് നിര്‍ണ്ണയിക്കുന്നിടത്തോളം കാലം അത് ഭ്രമണപഥത്തില്‍ തുടരുകയും പിന്നീട് അതിനെ ഭ്രമണപഥത്തില്‍ മാറ്റുകയും ചെയ്യുമെന്നാണ്.

ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മാക് 5 വേഗതയില്‍ സഞ്ചരിക്കാനാകും. ഓഗസ്റ്റില്‍ ചൈന നടത്തിയ പരീക്ഷണങ്ങള്‍ പശ്ചിമേഷ്യയിലെ പല പ്രതിരോധ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചൈന രണ്ട് ഹൈപ്പര്‍സോണിക് ടെസ്റ്റുകള്‍ നടത്തിയതായാണ് സൂചന.

Latest Videos

undefined

വാസ്തവത്തില്‍, ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി മാക് 8 വിന്‍ഡ് ടണല്‍ എഫ്എല്‍-64 പരീക്ഷിച്ചതായും ആയുധം വേര്‍പെടുത്തലും ഡെലിവറി ഉള്‍പ്പെടെയുള്ള പരീക്ഷണത്തിന് തയ്യാറാണെന്നും നേരത്തെ അവകാശപ്പെട്ടിരുന്നു. യുഎസ് ജനറല്‍ മാര്‍ക്ക് മില്ലി ചൈനയുടെ ഹൈപ്പര്‍സോണിക് പരീക്ഷണത്തെ 'സ്പുട്‌നിക് നിമിഷം' എന്ന് വിശേഷിപ്പിച്ചിരുന്നു, ഇത് അമേരിക്കന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയുമെന്നും പറയുന്നു.

ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ ലക്ഷ്യം തെറ്റിയെങ്കിലും മാക് 5 വേഗത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ താഴ്ന്ന ഉയരത്തില്‍ ഭൂമിയെ വലം വച്ചതായി ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലുള്ള റഡാറുകള്‍ക്ക് ഈ മിസൈല്‍ കണ്ടെത്താനാവില്ല. റഷ്യയും ഉത്തരകൊറിയയും ഹൈപ്പര്‍സോണിക് മിസൈലുകള്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ബഹിരാകാശത്ത് ഇത്രത്തോളം തുടരാനാവുന്ന വിധത്തിലുള്ളതല്ലെന്നാണ് സൂചന.

ഏകദേശം 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡിഎഫ്-17 മധ്യദൂര ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍, ചൈന വിക്ഷേപിച്ച ഏറ്റവും പുതിയ ഹൈപ്പര്‍സോണിക് മിസൈലിന് കൂടുതല്‍ ദൂരപരിധിയുണ്ടെന്നും അന്തരീക്ഷത്തിലെ ലക്ഷ്യത്തിലെത്താന്‍ തിരികെ വരുന്നതിന് മുമ്പ് ഇത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!