എന്നാൽ, 4.2 ബില്ല്യണ്‍ (420 കോടി) വർഷമാണ് ലൂക്കയുടെ പ്രായമെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നു. ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുമുണ്ടായി എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തല്‍ എത്തിച്ചേരുന്നത്.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ പൊതു പൂർവിക ജീവിയായ ലൂക്കയുടെ (LUCA-Last Universal Common Ancestor) പ്രായം ഇതുവരെ കണക്കാക്കിയതിനേക്കാൾ ഏകദേശം 90 കോടി വർഷം അധികമാണെന്ന് പുതിയ പഠനം. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെയടക്കം ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും ചെറിയ ബാക്ടീരിയ മുതൽ ഏറ്റവും വലിയ നീലത്തിമിംഗലങ്ങൾക്ക് വരെ പൊതു പൂർവികൻ ലൂക്കയെന്നാണ് ശാസ്ത്രം പറയുന്നത്. 450 കോടി വർഷമാണ് ഭൂമിയുടെ പ്രായം. ഭൂമി ഉണ്ടായി, ഏകദേശം 3.4 -4 ബില്ല്യൺ വർഷങ്ങൾക്കിടെയാണ് ലൂക്കയുണ്ടായതെന്നാണ് കണക്കാക്കിയിരുന്നത്.
എന്നാൽ, 4.2 ബില്ല്യണ്‍ (420 കോടി) വർഷമാണ് ലൂക്കയുടെ പ്രായമെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നു. ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുമുണ്ടായി എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തല്‍ എത്തിച്ചേരുന്നത്. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ലൂക്കയുടെ ജീവിതം എങ്ങനെയായിരുന്നിരിക്കാമെന്നതടക്കമുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജീവജാലങ്ങളിലെ ജീനുകളെ താരതമ്യം ചെയ്യുകയും ലൂക്കയുമായി പൊതു പൂർവ്വികനെ പങ്കിട്ടതിനുശേഷം സംഭവിച്ച മ്യൂട്ടേഷനുകൾ കണക്കാക്കുകയും ചെയ്താണ് പഠനം നടത്തിയത്. ജീവിവർഗ്ഗങ്ങൾ തമ്മിലുള്ള വേർപിരിയൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള ജനിതക സമവാക്യം ഉപയോഗിച്ചാണ് ലൂക്കക്ക് നിലവിൽ കണക്കാക്കിയതിനേക്കാൾ പ്രായം കൂടുതലാണെന്ന് കണ്ടെത്തിയത്.
undefined
Read More.. ഇന്ന് ചാന്ദ്രവിസ്‌മയം, അപൂര്‍വ സംഗമമായി 'സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍'; ഇന്ത്യയില്‍ എത്ര മണിക്ക് കാണാം?
സ്പീഷീസുകള്‍ തമ്മിലുള്ള കൈമാറ്റം വഴിയാണ് ജീനുകളുടെ പരിണാമ ചരിത്രം സങ്കീർണ്ണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ എഡ്മണ്ട് മൂഡി പറർഞ്ഞു. ലൂക്ക ലളിതമായ പ്രോകാരിയോട്ടായിരുന്നുവെങ്കിലും, അതിന് ഒരു രോഗപ്രതിരോധ സംവിധാനമുണ്ടായിരുന്നുവെന്നും വൈറസുകളുമായി പോരാടിയിരുന്നുവെന്നും പറയുന്നു. ഏറ്റവും പഴയ പൊതു പൂർവ്വികൻ ലൂക്കയാണെങ്കിലും, ജീവൻ അതിൻ്റെ ഉത്ഭവം മുതൽ ലൂക്കയുടെ ഭാഗമായ ആദ്യകാല സമൂഹങ്ങളിലേക്ക് എങ്ങനെ പരിണമിച്ചുവെന്ന് ഇപ്പോഴും പൂർണമായി വ്യക്തമാകാത്ത വിഷയമാണ്.