കൈകളിൽ 3 വിരൽ, നീണ്ട തല, ആ 'ഏലിയൻ മമ്മി'യിലുള്ളത് മനുഷ്യന്‍റേയും ജീവികളുടേയും എല്ലുകൾ, നിർമ്മിച്ചത് പശ വച്ച്!

By Web Team  |  First Published Jan 13, 2024, 1:46 PM IST

മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ആയിരം വര്‍ഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്ന അവകാശവാദത്തോടെയാണ് അന്യഗ്രഹ ജീവികളുടെ ശരീരം അവതരിപ്പിച്ചത്. 


ലിമ: പെറുവിലെ നസാക്കാ ലൈനിന്  സമീപത്ത് നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികളേക്കുറിച്ച് പുറത്ത് വരുന്നത് കൌതുകരമായ വിവരങ്ങൾ. രണ്ട് കൈകളിലും മൂന്ന് വിരലുകളും നീളമുള്ള തലയോടും കൂടിയ അന്യഗ്രഹ ജീവികളുടെ ശരീരം കഴിഞ്ഞ വർഷമാണ് മെക്സിക്കൻ കോണ്‍ഗ്രസിൽ അവതരിപ്പിച്ചത്. മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ആയിരം വര്‍ഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്ന അവകാശവാദത്തോടെയാണ് അന്യഗ്രഹ ജീവികളുടെ ശരീരം അവതരിപ്പിച്ചത്. 

എന്നാൽ പൂർണമായും മനുഷ്യ നിർമ്മിതമാണ് ഈ ഏലിയൻ മമ്മികളെന്നാണ് ശാസ്ത്രീയ പരിശോധനകൾ വ്യക്തമാക്കുന്നത്. മനുഷ്യന്റേയും മൃഗങ്ങളുടേയും എല്ലുകൾ അതീവ ശ്രദ്ധയോടെ സിന്തറ്റിക്ക് പശയുപയോഗിച്ച് ഒട്ടിച്ചാണ് ഏലിയന്‍ മമ്മികളെ നിർമ്മിച്ചതെന്നും പഠനം വിശദമാക്കുന്നത്. വെള്ളിയാഴ്ചയാണ് ശാസ്ത്രീയ പഠന ഫലം പുറത്ത് വന്നത്. അന്യഗ്രഹ ജീവികളുമായി ഒരു സംബന്ധവും ഇവയ്ക്കില്ലെന്നും പൂർണമായി ഭൂമിയിലെ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിതമായ പാവകളാണ് ഇവയെന്നുമാണ് പുരാവസ്തു ഗവേഷക വിഭാഗം വിശദമാക്കിയത്. 

Latest Videos

undefined

'അവ അന്യഗ്രഹ ജീവികളല്ല, ജീവികളുടെ എല്ലുകൾ സിന്തറ്റിക് പശ ഉപയോഗിച്ച് നിർമ്മിച്ച പാവകൾ മാത്രമാണെ'ന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പെറുവിലെ ലീഗൽ മെഡിസിൻ ആന്‍ഡ് ഫോറൻസിക് സയന്‍സിലെ വിദഗ്ധനായ ഫ്ലാവിയോ എസ്റ്റ്രാട വെള്ളിയാഴ്ച പ്രതികരിച്ചത്. ഈ രൂപങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള കഥ പൂർണമായും കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് ഫ്ലാവിയോ എസ്റ്റ്രാട വിശദമാക്കിയത്. പല സയൻസ് ഫിക്ഷൻ സിനിമകളിലും, ചിത്രകഥകളിലും കണ്ട് പരിചയിച്ച അതേ രൂപമാണ് ഏലിയൻ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട രൂപങ്ങൾക്കുണ്ടായിരുന്നത്.

Read More : വയറ്റിൽ കുഞ്ഞുണ്ടെന്നറിഞ്ഞിട്ടും 19കാരിയെ കുത്തി, ഒന്നല്ല 3 തവണ, കല്ലുകൊണ്ട് മുഖത്തടിച്ചു; ഗർഭിണിയോട് ക്രൂരത

click me!