1.4 ശതകോടി മൈല്‍ ദൂരത്ത് നിന്നും ഭൂമിയിലേക്ക്, ആ വിലപ്പെട്ട പാറയുമായി ആ യാത്ര.!

By Web Team  |  First Published May 13, 2021, 9:31 AM IST

2020 ഒക്ടോബറിലാണ് ചരിത്രപരമായി നീക്കം ഒസിരിസ്‌റെക്‌സ് നടത്തുന്നത്. പാറ സാമ്പിളുകള്‍ കൈക്കലാക്കി, സുരക്ഷിതമായി പിന്മാറിയ ഒസിരിസ്‌റെക്‌സ് ഭൂമിയിലേക്കുള്ള യാത്രയ്ക്കായി ബെന്നുവില്‍ നിന്ന് പുറപ്പെട്ടതായി നാസ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥിരീകരിച്ചു. 


ഇത് വെറുമൊരു യാത്രയല്ല, ഒരൊന്നൊന്നര യാത്രയാണ്. വരവ് അങ്ങ് ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ്. ഭൂമിയിലേക്കുള്ള ഈ യാത്രയില്‍ പിന്നിടേണ്ട ദൂരമെത്രയെന്നോ, ഏകദേശം 1.4 ബില്യണ്‍ മൈല്‍. ഈ ഗ്രഹത്തില്‍ നിന്നും ശേഖരിച്ച പാറക്കഷണം ഭൂമിയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന നാസയ്ക്ക് നെഞ്ചിടിപ്പുണ്ട്. സൗരയൂഥം എങ്ങനെ രൂപപ്പെട്ടുവെന്ന് വെളിപ്പെടുത്താന്‍ കഴിയുന്ന അതീവ വിലപ്പെട്ട വിവരങ്ങളാണ് ഇതിലുള്ളത്. 2.1 ഔണ്‍സ് പാറയും പൊടിയും ശേഖരിച്ച നാസയുടെ സിരിസ്‌റെക്‌സ് ദൗത്യം പൂര്‍ണമായാല്‍ അത് മാനവചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു നാഴികകല്ലാവും. ഭൂമിക്കു സമീപമുള്ള ഒരു ഛിന്നഗ്രഹം സന്ദര്‍ശിക്കാനും ഉപരിതലം പരിശോധിക്കാനും ഭൂമിയിലേക്ക് എത്തിക്കാന്‍ ഒരു സാമ്പിള്‍ ശേഖരിക്കാനുമുള്ള ആദ്യത്തെ നാസ ദൗത്യമാണ് ഒസിരിസ്‌റെക്‌സ്.

കാര്‍ബണ്‍ സമ്പുഷ്ടമായ പാറക്കല്ലുകളും പൊടിയും നിറഞ്ഞ അമൂല്യവസ്തുക്കളില്‍ നിന്നും നമ്മുടെ സൗരയൂഥം എങ്ങനെ രൂപപ്പെട്ടുവെന്ന് ഇതു സൂചന നല്‍കുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ഭൂമിയുടെയും ചൊവ്വയുടെയും ഭ്രമണപഥത്തിനുമിടയില്‍ 200 ദശലക്ഷം മൈല്‍ അകലെയുള്ള എംപയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ മാത്രം വലിപ്പത്തിലുള്ള ബെനു എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് നാസ ബഹിരാകാശ വാഹനം അയച്ചത്. എല്ലാം വിചാരിച്ചതു പോലെ നടന്നാല്‍, ഒസിരിസ്‌റെക്‌സ് സൂര്യനെ രണ്ടുതവണ പരിക്രമണം ചെയ്യുകയും ബെന്നുവില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ 2023 സെപ്റ്റംബര്‍ 24 ന് തിരികെ നല്‍കുകയും ചെയ്യും.

Latest Videos

undefined

2020 ഒക്ടോബറിലാണ് ചരിത്രപരമായി നീക്കം ഒസിരിസ്‌റെക്‌സ് നടത്തുന്നത്. പാറ സാമ്പിളുകള്‍ കൈക്കലാക്കി, സുരക്ഷിതമായി പിന്മാറിയ ഒസിരിസ്‌റെക്‌സ് ഭൂമിയിലേക്കുള്ള യാത്രയ്ക്കായി ബെന്നുവില്‍ നിന്ന് പുറപ്പെട്ടതായി നാസ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥിരീകരിച്ചു. കൊളറാഡോ ആസ്ഥാനമായുള്ള ഫ്‌ലൈറ്റ് കണ്ട്രോളറുകള്‍ ബഹിരാകാശ പേടകത്തിനെ നിയന്ത്രിക്കുന്നത്. ബെന്നുവും ഭൂമിയും തമ്മിലുള്ള ദൂരം കാരണം 16 മിനിറ്റ് കാലതാമസമുണ്ടായതായി നാസ പറഞ്ഞു. സാമ്പിളുകള്‍ 2023 സെപ്റ്റംബര്‍ 24 ന് യൂട്ടാ ടെസ്റ്റ്, പരിശീലന കേന്ദ്രത്തില്‍ എത്തുമെന്നാണ് കരുതുന്നത്. 

അപ്പോളോ ബഹിരാകാശയാത്രികര്‍ ചന്ദ്രന്‍ പാറകളുമായി മടങ്ങിയെത്തിയതിനുശേഷം നാസ ദൗത്യം ശേഖരിച്ച ഏറ്റവും വലിയ സാമ്പിള്‍ ആണിത്. 1969 മുതല്‍ 1972 വരെ 12 അപ്പോളോ മൂണ്‍വാക്കര്‍മാര്‍ ശേഖരിച്ച നൂറുകണക്കിന് പൗണ്ട് ചാന്ദ്ര വസ്തുക്കളുടെ ആവാസ കേന്ദ്രമായ ഹ്യൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ ലാബില്‍ ഈ വിലയേറിയ പാറകളും പൊടിയും സ്ഥാപിക്കും.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമി എവിടെയായിരിക്കുമെന്നു മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആ സ്ഥാനത്തേക്കാണ് ഒസിരിസ്‌റെക്‌സ് യാത്ര തുടങ്ങിയിരിക്കുന്നത്. അത് ഇന്നത്തെ സ്ഥലത്ത് അല്ല. എന്നിരുന്നാലും, ഭൂമിയുടെയും ചൊവ്വയുടെയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ ബെന്നുവിന്റെ സ്ഥാനത്ത് നിന്ന് ഭൂമിയിലേക്ക് നേരിട്ട് പാതയില്ലെന്ന് നാസ വിശദീകരിച്ചു. അതു കൊണ്ടു തന്നെ ഭൂമിയിലേക്ക് വരാനായി ബഹിരാകാശവാഹനം സൂര്യനെ രണ്ടുതവണ ചുറ്റുകയും 1.4 ബില്യണ്‍ മൈല്‍ ദൂരം പിന്നിട്ട് ഭൂമിയെ കണ്ടുപിടിക്കുകയും 2023 സെപ്റ്റംബര്‍ 24 ന് ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയും ചെയ്യും. ഭൂമിയുമായുള്ള ബെന്നുവിന്റെ വിന്യാസത്തെ അടിസ്ഥാനമാക്കി തിങ്കളാഴ്ചയാണ് കൃത്യമായി സമയം നിശ്ചയിച്ചത്.

അതേസമയം, ഈ ക്യാപ്‌സ്യൂള്‍ ഭൗമ അന്തരീക്ഷത്തിലെ സംഘര്‍ഷവും ചൂടും കാരണം കത്താന്‍ സാധ്യതയുണ്ടെന്ന് നാസ ഒരു പ്രസ്താവനയില്‍ പങ്കുവെച്ചു. 'ക്യാപ്‌സ്യൂള്‍ പുറത്തിറക്കുന്നതില്‍ ഒസിരിസ്‌റെക്‌സ് പരാജയപ്പെട്ടാല്‍, അത് ഭൂമിയില്‍ നിന്ന് വ്യതിചലിപ്പിച്ച് 2025 ല്‍ വീണ്ടും ശ്രമിക്കാന്‍ ടീമിന് ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ട്.' ഒസിരിസ്‌റെക്‌സ് ഡെപ്യൂട്ടി പ്രോജക്റ്റ് മൈക്ക് മോറ മൗ പറഞ്ഞു.

ബഹിരാകാശ ഏജന്‍സിയുടെ കണക്കനുസരിച്ച് ഒസിരിസ്‌റെക്‌സ് രണ്ടര വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ നിരവധി തവണ ചരിത്രം സൃഷ്ടിച്ചു. ഒരു ബഹിരാകാശ പേടകം ഒരു ഗ്രഹത്തിന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ എത്തിയത് ഇതാദ്യമായിരുന്നു. ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച നാസയുടെ ഈ ദൗത്യം ഏറെ വിലപ്പെട്ടതാണ്. 1.16 ബില്യണ്‍ ഡോളര്‍ ഒസിരിസ്‌റെക്‌സ് ദൗത്യത്തില്‍ നിന്നും ശേഖരിച്ചത് ഏകദേശം 60 ഗ്രാം സാമ്പിളുകള്‍ ആയിരുന്നു. ഈ കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ നമ്മുടെ സൗരയൂഥത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്നു തിരിച്ചറിയാന്‍ പഠനം സഹായിക്കും. മാത്രമല്ല ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉത്ഭവിച്ചുവെന്നും നന്നായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും ചെയ്യുമെന്നു നാസ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!