സന്ദര്‍ശക വിസ കാലാവധി നീട്ടി ഒമാന്‍

By Web Team  |  First Published Jun 10, 2020, 2:28 PM IST

വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ സൗജന്യമായി പുതുക്കാനാകും. ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ താമസ വിസക്കാരുടെ വിസ ഓണ്‍ലൈന്‍ വഴി പുതുക്കാനും അവസരമുണ്ട്.


മസ്‌കറ്റ്: സന്ദര്‍ശക വിസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ച ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ജൂണ്‍ 15 വരെയാണ് വിസ കാലാവധി നീട്ടിയിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ ജൂണ്‍ 15 വരെ സൗജന്യമായി പുതുക്കാനാകും. എന്നാല്‍ മാര്‍ച്ചില്‍ വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ നല്‍കേണ്ടി വരും. ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ താമസ വിസക്കാരുടെ വിസ ഓണ്‍ലൈന്‍ വഴി പുതുക്കാനും അവസരമുണ്ട്. അതേസമയം വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസ ലഭിച്ചിട്ടും രാജ്യത്ത് വരാതിരുന്നവര്‍ക്ക് പുതിയ വിസ എടുക്കേണ്ടി വരും.

Latest Videos

ഖത്തറില്‍ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം ജൂണ്‍ 15 മുതല്‍
 

click me!