വന്ദേ ഭാരത്: ബഹറിനെ അവഗണിക്കുന്നതായി പരാതി; രജിസ്റ്റര്‍ ചെയ്‌തത് 20,000 പേര്‍, നാട്ടിലെത്തിയത് 366 പ്രവാസികള്‍

By Web Team  |  First Published May 20, 2020, 6:43 AM IST

അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി 20,000 പേരാണ് അടിയന്തിരമായി നാട്ടിലെത്താന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്


മനാമ: വന്ദേ ഭാരത് ദൗത്യത്തില്‍ ബഹറിനെ അവഗണിക്കുന്നതായി പരാതി. ഇതുവരെ കേരളത്തിലേക്ക് വന്നത് രണ്ട് വിമാനങ്ങള്‍ മാത്രം. രോഗികളും ഗര്‍ഭികളുമടക്കം 20,000 പേര്‍ പേര് റജിസ്റ്റര്‍ ചെയ്‌ത് കാത്തിരിക്കുമ്പോള്‍ രണ്ടാംഘട്ടത്തില്‍ ഇനി ഒരു സര്‍വീസ് മാത്രമാണ് നാട്ടിലേക്കുള്ളത്. യാത്ര വൈകുന്തോറും തൊഴില്‍ നഷ്ടമായവരടക്കം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി 20,000 പേരാണ് അടിയന്തിരമായി നാട്ടിലെത്താന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വന്ദേ ഭാരത് ദൗത്യത്തില്‍ ബഹറിനില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 366 പേര്‍ മാത്രമാണ് ഇതുവരെ കേരളത്തിലെത്തിയത്. രണ്ടാംഘട്ടത്തിൽ ഒരു സര്‍വീസാണ് ഇനി നാട്ടിലേക്കുള്ളത്. ഈ സാഹചര്യത്തില്‍ ജോലി നഷ്ടമായതോടെ താമസയിടത്തുനിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നവരിടുന്നവരടക്കം ദുരിതത്തിലായി. 

Latest Videos

undefined

Read more: കുവൈത്തില്‍ 332 ഇന്ത്യക്കാർ ഉൾപ്പെടെ 1073 പേർക്കുകൂടി കൊവിഡ്

പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍വിമാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുമതി കിട്ടിയില്ല

സാമൂഹിക സംഘടനകളുടെ കാരുണ്യത്തിലാണ് തൊഴില്‍ നഷ്ടമായ സാധാരണക്കാരായ പ്രവാസികള്‍ വിശപ്പകറ്റുന്നത്. രാജ്യാന്തര വിമാന സർവിസുകൾ തുടങ്ങാന്‍ വൈകുമെന്നുറപ്പുള്ളതിനാല്‍ പ്രത്യേക വിമാനം മാത്രമാണ് ഇവരുടെ ആശ്രയം. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഇവിടെ നിന്നുയരുന്നു. 

Read more: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി എംബസി

click me!