ഗൾഫ് രാജ്യങ്ങളിൽ നിന്ന് 58 സർവ്വീസുകളാണ് പുതുതായി ചേർത്തിട്ടുള്ളത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സർവ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 165 ആയി.
ദുബായ്: വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ സർവ്വീസ് നടത്തും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 58 സർവ്വീസുകളാണ് പുതുതായി ചേർത്തിട്ടുള്ളത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സർവ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 165 ആയി. യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് 10 വിമാനങ്ങൾ കൂടി സർവ്വീസ് നടത്തും. നേരത്തേ പ്രഖ്യാപിച്ച 70 വിമാനങ്ങൾക്ക് പുറമെയാണിത്. കേരളത്തിലേക്ക് 76 സർവ്വീസുകളാണ് ആകെയുള്ളത്. ജൂൺ 30 വരെയാണ് മൂന്നാം ഘട്ടം.
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
undefined
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ എഴുപതിനായിരത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സർവ്വീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേർ യാത്ര ചെയ്തതായും മന്ത്രി വ്യക്തമാക്കി.
കൊവിഡ്: ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; 500ലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു