ഈ വര്‍ഷം 2.9 കോടി ദിര്‍ഹത്തിന്റെ ലോക്കല്‍ ഫ്രഷ് പ്രൊഡക്ടുകള്‍ വിറ്റഴിച്ച് യൂണിയന്‍ കോപ്

By Web Team  |  First Published Sep 26, 2021, 5:05 PM IST

എല്ലാ വിഭാഗം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും എമിറാത്തി കൃഷിക്കാര്‍ക്കും പിന്തുണ നല്‍കുന്നതില്‍ ദശാബ്ദങ്ങളായി യൂണിയന്‍ കോപ് അതീവ ജാഗ്രത പുലര്‍ത്താറുണ്ടെന്നും കാര്‍ഷിക രംഗം സുസ്ഥിരമാക്കാന്‍ ലോക്കല്‍ കൃഷിയിടങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കാറുണ്ടെന്നും യൂണിയന്‍ കോപിന്റെ ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു.


ദുബൈ: 2021 തുടക്കം മുതല്‍ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് വിറ്റഴിച്ചത് 2.9 കോടി ദിര്‍ഹത്തിലേറെ വിലമതിക്കുന്ന ലോക്കല്‍, ഓര്‍ഗാനിക്, ഹൈഡ്രോപോണിക് ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും. കാര്‍ഷികരംഗത്ത് സുസ്ഥിര വികസനം കൈവരിക്കുന്നതിനായി പ്രാദേശിക കൃഷിയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യൂണിയന്‍ കോപ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല ഇതിലൂടെ രാജ്യത്തിന്റെ ചരക്ക് സംഭരണവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നു. 

എല്ലാ വിഭാഗം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും എമിറാത്തി കൃഷിക്കാര്‍ക്കും പിന്തുണ നല്‍കുന്നതില്‍ ദശാബ്ദങ്ങളായി യൂണിയന്‍ കോപ് അതീവ ജാഗ്രത പുലര്‍ത്താറുണ്ടെന്നും കാര്‍ഷിക രംഗം സുസ്ഥിരമാക്കാന്‍ ലോക്കല്‍ കൃഷിയിടങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കാറുണ്ടെന്നും യൂണിയന്‍ കോപിന്റെ ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പുറമെയാണിത്. 52 കൃഷിയിടങ്ങളാണ് യൂണിയന്‍ കോപ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 24 എണ്ണം ഓര്‍ഗാനികും 12 എണ്ണം പരമ്പരാഗതവുമാണ്. 16 ഹൈഡ്രോപോണിക് ഫാമുകളാണ് യൂണിയന്‍ കോപ് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും മിതമായ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നതിനുമായി നിരവധി രാജ്യങ്ങളില്‍ നിന്ന് യൂണിയന്‍ കോപ് പലതരം പച്ചക്കറികളും പഴവര്‍ഗങ്ങളും നേരിട്ട്  ഇറക്കുമതി ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

ഈ വര്‍ഷം ആരംഭം മുതല്‍ യൂണിയന്‍ കോപിന്റെ വിവിധ ശാഖകളിലും കേന്ദ്രങ്ങളിലുമായി 2.9 കോടി ദിര്‍ഹത്തിലേറെ വിലമതിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതായി യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. പരമ്പരാഗത ഫാമുകളില്‍ നിന്നുള്ള ചര്‍ച്ചേസ് 80 ലക്ഷം ദിര്‍ഹവും ഹൈഡ്രോപോണിക് ഫാമുകളില്‍ നിന്നുള്ള പര്‍ച്ചേസ് 60 ലക്ഷം ദിര്‍ഹവുമാണ്. ഏകദേശം 1.5 കോടി ദിര്‍ഹത്തിന്റെ പര്‍ച്ചേസാണ് ഓര്‍ഗാനിക് ഫാമുകളില്‍ നിന്ന് ലഭിച്ചത്.

undefined

ഇറക്കുമതിയിലൂടെയോ ലോക്കല്‍ ഫാമുകളില്‍ നിന്നോ യൂണിയന്‍ കോപിലേക്ക് ദിവസേന 100 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിതരണം ചെയ്യുന്നത്. ഇതില്‍ പഴവര്‍ഗങ്ങള്‍ ദിവസനേ 40 ടണും പച്ചക്കറികള്‍ ദിവസനേ 60 ടണുമാണ്. 

ലോക്കല്‍ ഫാമുകള്‍ക്ക് പിന്തുണ നല്‍കാന്‍ നിരവധി പദ്ധതികളും നീക്കങ്ങളും യൂണിയന്‍ കോപ് മുമ്പോട്ട് വെച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ എളുപ്പത്തിലുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍, കൃഷിക്കാരുമായുള്ള കരാറുകള്‍ എന്നിവയും എമിറാത്തി കൃഷിക്കാരുടെ സാമ്പത്തിക ബാധ്യതകള്‍  റെക്കോര്‍ഡ് സമയത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കുന്നതും ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഹൈഡ്രോപോണിക്‌സ് പ്രോഗ്രാം ഓഫ് ദി ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്((Zaari)യുടെ സ്ട്രാറ്റജിക് പാര്‍ട്ണറുമാണ് യൂണിയന്‍ കോപ്. 2007 മുതല്‍ എമിറാത്തികളുടെ ഓര്‍ഗാനിക് കാര്‍ഷിക ഉല്‍പ്പന്നങ്ങളും 2009 മുതല്‍ ഹൈഡ്രോപോണിക് ഉല്‍പ്പന്നങ്ങളും ഊ സംരംഭം വിപണനം നടത്തുന്നു. എമിറാത്തി കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാ ശാഖകളിലും സൗജന്യമായി പ്രദര്‍ശിപ്പാക്കാനുള്ള സൗകര്യവും ഇത് ഒരുക്കുന്നു. എമിറാത്തി കൃഷിക്കാര്‍ക്ക് നിക്ഷേപത്തിനുള്ള അവസരം സൃഷ്ടിക്കുകയും മുന്‍ കൂട്ടി തയ്യാറാക്കുന്ന വാര്‍ഷിക പദ്ധതിയിലൂടെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ ആവശ്യമായ വൈവിധ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൃഷിക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഉല്‍പ്പാദനവും മറ്റും വിലയിരുത്തുന്നതിനായി യൂണിയന്‍ കോപ് കൃത്യമായ ഇടവേളകളില്‍ ഫാമുകളില്‍ സന്ദര്‍ശനം നടത്തുകയും എമിറാത്തി കൃഷിക്കാരുമായി അനുഭവങ്ങളും  മികച്ച കാര്‍ഷിക, വ്യാപാര മാര്‍ഗങ്ങളും പങ്കുവെക്കാനുമായി മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് യാഖൂബ് അല്‍ ബലൂഷി കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, ട്രെയിനിങ് കോഴ്‌സുകള്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്ക് വിപണനത്തിന് സഹായകമായ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. 

click me!