ഉൽപ്പന്ന ശ്രേണി വിപുലമാക്കി യൂണിയൻ കോപ്

By Web TeamFirst Published Jul 16, 2024, 4:20 PM IST
Highlights

ഈ വളർച്ചയ്ക്ക് പ്രധാന കാരണം റീട്ടെയ്ൽ മേഖലയിലുണ്ടായ ഉയർന്ന ഡിമാൻഡാണെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറയുന്നു.

ദുബായ് പ്രാദേശിക വിപണികളിൽ യൂണിയൻ കോപ് 'യൂണിയൻ' ലേബലിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും റീട്ടെയ്ൽ, ലോക്കൽ വിപണികളിൽ യൂണിയൻ കോപിനുള്ള സാന്നിധ്യം വർധിപ്പിക്കുന്നതിനുമാണ് പുതിയ പദ്ധതികൾ.

യൂണിയൻ കോപിന് നിലവിൽ 55,000 പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ സാന്നിധ്യമുണ്ട്. ഈ വളർച്ചയ്ക്ക് പ്രധാന കാരണം റീട്ടെയ്ൽ മേഖലയിലുണ്ടായ ഉയർന്ന ഡിമാൻഡാണെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറയുന്നു.

Latest Videos

പ്രൈവറ്റ് ലേബലിൽ 1,500 ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് നൽകുന്നുണ്ട്. സേവനങ്ങളും ഉൽപ്പന്നങ്ങളും കൂട്ടുകയാണ് ചെയ്യുന്നത്. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ കോപ് കൂടുതൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കാര്യങ്ങളിൽ നിക്ഷേപിക്കുമെന്നും പുത്തൻ സാങ്കേതികവിദ്യ, ഉൽപ്പന്നങ്ങളുടെ ​ഗുണമേന്മ ഉറപ്പാക്കുന്ന പുതിയ കണ്ടുപിടിത്തങ്ങൾ, മത്സരാധിഷ്ഠിതമായ വിപണി എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!