വിപണിയിലെ ലഭ്യതക്കുറവും മത്സരവും പരിഗണിക്കാതെ ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തി യൂണിയന്‍കോപ്

By Web Team  |  First Published Aug 30, 2021, 8:42 PM IST

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനം ഉറപ്പുവരുത്തുകയും എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങളും സാമ്പത്തിക സ്ഥിതിയും അനുസരിച്ചുള്ള വിവിധ തരം ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ അറിയിപ്പ്.


ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് തങ്ങളുടെ മികച്ച വിലനിലവാരം കൊണ്ടും ലഭ്യമാക്കുന്ന ഉത്പന്നങ്ങളുടെ നിലവാരത്തിലും സുരക്ഷയിലും ജനങ്ങള്‍ക്കുള്ള വിശ്വാസവും കൊണ്ടാണ്ട് ഭക്ഷ്യ, അവശ്യസാധന വിഭാഗങ്ങളില്‍ ഇപ്പോഴും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നതെന്ന് യൂണിയന്‍കോപ് സീനിയര്‍ കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍  ഹുദ സാലം സൈഫ് പറഞ്ഞു. കോഓപ്പറേറ്റീവ് സ്റ്റോറുകളില്‍ വില കൂടുതലാണെന്ന അഭ്യൂഹം തെറ്റാണ്. എന്നാല്‍ മറ്റ് ഷോപ്പിങ് സെന്ററുകളും കോഓപ്പറേറ്റീവ് സ്റ്റോറുകളും തമ്മില്‍ വിലയില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് വലിയ തോതില്‍  ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില്ലറ വിപണന രംഗത്ത് വര്‍ദ്ധിച്ചുവരുന്ന മത്സരത്തിന്റെ തീവ്രത കാരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിപണിയിലെ സാധനങ്ങളുടെ വിലയില്‍ വരുന്ന വ്യത്യാസം നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. സാധനങ്ങളുടെ ആവശ്യകത, അവയുടെ ലഭ്യത, വ്യാപാര സ്ഥാപനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത മത്സരം തുടങ്ങിയ ഘടകങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവകാശമുണ്ട്. എല്ലാ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളും മറ്റ് കമ്പനികളും ഉപഭോക്തൃ കേന്ദ്രങ്ങളുമൊക്കെ സാധനങ്ങളുടെ എണ്ണത്തിലും വിലയിലുമൊക്കെ വിതരണക്കാരുമായി അവരവരുടെ ശക്തി അനുസരിച്ചുള്ള ധാരണകളുണ്ടാക്കുന്നു.  അതുകൊണ്ടുതന്നെ ഓഫറുകളും വിലകളുമൊക്കെ ഓരോ ഔട്ട്‍ലെറ്റുകളിലും വ്യത്യാസപ്പെട്ടിരിക്കും. ഇതില്‍ നിന്ന് വ്യത്യസ്ഥമായി  യൂണിയന്‍കോപിന്റെ എല്ലാ ശാഖകളിലും സാധനങ്ങള്‍ക്ക് ഒരേ വിലയായിരിക്കുമെന്നും അവര്‍ അറിയിച്ചു.

Latest Videos

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിനല്ല, മറിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും സേവനമെത്തിക്കാനാണ് യൂണിയന്‍കോപ് ശാഖകള്‍ സ്ഥാപിതമായിട്ടുള്ളത്. അവയുടെ പ്രവര്‍ത്തനവും സേവനങ്ങളും അതുകൊണ്ടുതന്നെ സമഗ്രവും എല്ലാ വിഭാഗം ആളുകളെയും ലക്ഷ്യമിട്ടുള്ളതുമാണ്. എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും ആവശ്യമായി വരുന്ന തരത്തിലുള്ള അനേകം ഉത്പന്നങ്ങള്‍ യൂണിയന്‍കോപ് വിതരണം ചെയ്യുന്നു. സാധനങ്ങളുടെ ഉന്നത ഗുണനിലവാരവും അവയുടെ നിര്‍മാണ തീയതിയും ഗുണവുമെല്ലാം പരിശോധിച്ചാണ് ഓരോ ഉപഭോക്താവും സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഏറ്റവും നല്ല വിലയില്‍ സ്ഥിരത ഉറപ്പാക്കിയാണ് യൂണിയന്‍കോപ് സാധനങ്ങള്‍ എത്തിക്കുന്നത്.  വിപണിയിലെ മത്സരത്തില്‍ ഏറ്റവും താഴ്‍ന്ന വിലയില്‍ തന്നെ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കാറുണ്ടെന്നും അവര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ സമയത്ത് പോലും സാധനങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കാനുള്ള തങ്ങളുടെ കഴിവ് യൂണിയന്‍കോപ് തെളിയിച്ചതാണെന്നും അവര്‍ പറഞ്ഞു. മാന്യമായ ലാഭം മാത്രമെടുത്ത് സാധനങ്ങളുടെ വില കൂട്ടാതിരുന്നത് വഴി  വിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്താനും യൂണിയന്‍കോപ് അതിന്റേതായ പങ്കുവഹിച്ചു. ലോകത്തെയാകെ ബാധിച്ച കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ദേശീയ ഉദ്യമത്തെ പിന്തുണയ്‍ക്കുകയായിരുന്നു യൂണിയന്‍കോപ്.

undefined

ഉത്പന്നങ്ങളുടെയും മറ്റ്  സാധനങ്ങളുടെയും വില്‍പന വര്‍ദ്ധിപ്പിക്കുന്നതിന് യൂണിയന്‍കോപ് വ്യത്യസ്ഥമായ വഴികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. തമായാസ് പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ സമ്മാനിക്കുന്നു. ഒപ്പം നല്ല പര്‍ച്ചേസിങ് പാറ്റേണുകള്‍ ശീലിക്കാന്‍ അവര്‍ക്ക് നിരന്തരം അവബോധം പകരുന്നു. ഒപ്പം സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായി മാനുഷിക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു.

പ്രത്യേക സീസണുകളിലും പ്രതിവാര, പ്രതിമാസ ക്യാമ്പയിനുകളിലൂടെയും മികച്ച ഡിസ്‍കൌണ്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ യൂണിയന്‍കോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഒപ്പം ഓരോ ദിവസത്തെയും വിലനിലവാരം സ്‍മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ആര്‍ക്കും പരിശോധിക്കുകയും ചെയ്യാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏത് ഉപഭോക്താവിനും ഏത് സ്റ്റോറിലെയും വില നിലവാരം പരിശോധിക്കാനും അത് മറ്റൊരു സ്റ്റോറുമായി താരതമ്യം ചെയ്യാനും സാധിക്കും. എന്നാല്‍ അത്തരം താരതമ്യങ്ങള്‍ ശാസ്‍ത്രീയവും വ്യക്തമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആയിരിക്കുകയും വേണം. ഉത്പന്നങ്ങളുടെ കാലാവധി, അവ അന്താരാഷ്‍ട്ര നിലവാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന സംവിധാനങ്ങള്‍ എന്നിവ പരിഗണിക്കുന്നതിനൊപ്പം ഒരു ഉത്പന്നത്തിന്റെ ഒരു സ്ഥലത്തെ സാധാരണ വിലയെ മറ്റൊരിടത്തെ അവയുടെ പ്രൊമോഷണല്‍ ഓഫര്‍ വിലയുമായും താരതമ്യം ചെയ്യരുത്. തെരഞ്ഞെടുത്ത  സാധ്യനങ്ങളുടെ മൂല്യം അടിസ്ഥാനമായിട്ടായിരിക്കണം ചില്ലറ വിപണന സ്ഥാപനങ്ങളുടെ വില താരതമ്യം ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

എല്ലായിപ്പോഴും കാലഘട്ടിത്തിന് അനുസൃതമായിട്ടും പതിവുകളില്‍ നിന്ന് വ്യത്യസ്ഥമായും ഗുണനിലവാരം ഉറപ്പാക്കിയും ഉപഭോക്താവിനെ സംരക്ഷിച്ചും മികച്ച സേവനം നല്‍കിയുമാണ് യൂണിയന്‍കോപ് മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു. സാധനങ്ങളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാവുന്നത് തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന മാര്‍ക്കറ്റിങ് ക്യാമ്പയിനുകള്‍ ഇതിന് ഉദാഹരണമാണ്. ആളുകള്‍ക്ക് ഭക്ഷ്യ സുരക്ഷയ്‍ക്കൊപ്പം വിപണി സുരക്ഷും ഉറപ്പാക്കുന്നു. ഏറ്റവും കൃത്യമായ അടിസ്ഥാന സവിശേഷതകളും ഗുണനിലവാരം ഉറപ്പുവരുത്തുന്നതടക്കമുള്ള സുരക്ഷിത നീക്കങ്ങളുമാണ് യൂണിയന്‍കോപ് നേടിയെടുത്ത ജനവിശ്വാസത്തിന് നിദാനമായതെന്നും അവര്‍ പറഞ്ഞു.

click me!