യാത്രാ വിലക്കുള്ളതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയെത്തി പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാകും. ഈ സാഹചര്യത്തില്‍ കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം: ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രe വിലക്കുള്ളതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയെത്തി പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാകും. ഈ സാഹചര്യത്തില്‍ കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.