അപ്രതീക്ഷിതമായെത്തിയ സമ്മാനത്തിന്‍റെ സന്തോഷത്തിലാണ് ഇവര്‍.
ദുബൈ: ദുബൈ ഡ്യൂടടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിലും ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി രണ്ട് മലയാളി സൗഹൃദ സംഘങ്ങള്‍. സമ്മാനം നേടിയ ആദ്യ സംഘത്തില്‍ മലയാളിയായ അബ്ദുല്‍ അസീസിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ദുബൈയില്‍ താമസിക്കുന്ന 38കാരനായ അബ്ദുല്‍ അസീസ്, തന്‍റെ സഹോദരനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇത് മൂന്നാം തവണയാണ് ഇവര്‍ ടിക്കറ്റ് വാങ്ങുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങി മൂന്നാം തവണ തന്നെ ഇവരെ തേടി ഭാഗ്യമെത്തി. 12 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്നഅബ്ദുല്‍ അസീസ് ഒരു കമ്പനിയിലെ ഡ്രൈവര്‍/മെസഞ്ചര്‍ ജോലി ചെയ്ത് വരികയാണ്. ഫേസ്ബുക്ക് പേജില്‍ തത്സമയ നറുക്കെടുപ്പിനിടെ തന്‍റെ പേര് പറഞ്ഞപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയെന്നും ജീവിതം മാറ്റി മറിക്കുന്ന ഈ അവസരം തന്നതിന് ദുബൈ ഡ്യൂട്ടി ഫ്രീയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു മലയാളി സംഘത്തിനും എട്ട് കോടി രൂപയുടെ സമ്മാനം ലഭിച്ചു. മലയാളിയായ നസീര്‍ അരിക്കോത്തിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 48കാരനായ നസീര്‍ ഷാര്‍ജയിലാണ് താമസം. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. സമ്മാനവിവരം അറിഞ്ഞ നസീര്‍ ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ചു.
undefined
ആഢംബര മോട്ടോര്‍ സൈക്കിള്‍ സമ്മാനമായി നല്‍കുന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മുഹമ്മദ് നജ്മുല്‍ ഹസന്‍ ബിഎംഡബ്ല്യൂ ആര്‍ 1250 GS അഡ്വെഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കി.
https://www.youtube.com/watch?v=QJ9td48fqXQ