വരാനിരിക്കുന്നത് നീണ്ട അവധി, ആകെ നാല് ദിവസം ലഭിക്കും! ദേശീയദിനവും വിമോചന ദിനവും; പൊതു അവധിയുമായി കുവൈത്ത്

By Web Team  |  First Published Feb 6, 2024, 5:03 PM IST

വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് തുടര്‍ച്ചയായി അവധി ലഭിക്കുക. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് തുടര്‍ച്ചയായി അവധി ലഭിക്കുക. 

ഫെബ്രുവരി 25 ഞായറാഴ്ചയും 26 തിങ്കളാഴ്ചയും അവധി ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. വെള്ളി, ശനി വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ നാല് ദിവസമാണ് അവധി ലഭിക്കുക.  വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൗരന്മാര്‍ക്കും സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് അവധി. ഫെബ്രുവരി 27 ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി ദിനം പുനരാരംഭിക്കും.

Latest Videos

undefined

Read Also - ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം; സ്വാമി മഹാരാജിന് വമ്പൻ വരവേൽപ്പ്, നേരിട്ടെത്തി സ്വീകരിച്ച് യുഎഇ മന്ത്രി

പുതിയ വ്യവസ്ഥകളോടെ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിച്ചു; നിബന്ധനകള്‍ അറിയാം...

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവധ റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകള്‍ ഇതിനായുള്ള അപേക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍ സ്വീകരിച്ച് തുടങ്ങും.

മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം. ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വിസയും ടൂറിസ്റ്റ് വിസയും വീണ്ടും ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും. കഴിഞ്ഞ ആഴ്ച കുടുംബ വിസ പുനരാരംഭിച്ചിരുന്നു. കുടുംബ സന്ദര്‍ശന വിസയില്‍ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവരെ പരിഗണിക്കും. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദിനാ​റി​ൽ കു​റ​വാ​യി​രി​ക്ക​രു​തെ​ന്നും വ്യവസ്ഥയുണ്ട്. മറ്റ് ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകന് പ്രതിമാസ ശമ്പളം 800 ദിനാറില്‍ കുറയരുത്. താമസകാലയളവ് ലംഘിക്കുന്ന സന്ദര്‍ശകനും സ്പോണ്‍സര്‍ക്കുമെതിരെ നിയമ നടപടിയെടുക്കും. സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ഇവര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ആശ്രയിക്കണം. സന്ദര്‍ശകര്‍ കാലയളവ് പാലിക്കുമെന്ന് രേഖാമൂലം സത്യാവാങ്മൂലവും നല്‍കണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റ് http://moi.gov.kw വ​ഴി ടൂ​റി​സ്റ്റ് സ​ന്ദ​ർ​ശ​ന വി​സക്ക് അ​പേ​ക്ഷി​ക്കാം. 53 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ളവര്‍ക്ക് കു​വൈ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ടൂ​റി​സ്റ്റ് സ​ന്ദ​ർ​ശ​ന വി​സ അ​നു​വ​ദി​ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!