കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു

By Web Team  |  First Published Jun 1, 2020, 11:51 PM IST

ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്‍മദി, വെസ്റ്റ് മിശ്‍രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം.


കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. അഹ്‍മദി, വെസ്റ്റ് മിശ്‍രിഫ്, സാലിഹിയ എന്നിവിടങ്ങളിലായിരുന്നു സംഭവം.

അഹ്‍മദിയിലെ ഒഴിഞ്ഞ മുറിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോള്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ഇവിടെ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യക്കാനാണെന്ന് പൊലീസിന് വ്യക്തമായി.

Latest Videos

undefined

സാലിഹിയ ഏരിയയില്‍ മറ്റൊരു പ്രവാസി ഇന്ത്യക്കാരന്‍ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വെസ്റ്റ് മിശ്‍രിഫില്‍ കൊവിഡ് ചികിത്സയിലായിരുന്ന നേപ്പാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്‍പിറ്റലിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഫേറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബനീദ് അല്‍ ഗറിലെ താമസ സ്ഥലത്ത്  പ്രവാസി മലയാളി തൂങ്ങി മരിച്ചത്. 

click me!