ഒരു സ്വദേശി പൗരനും വിവിധ നാട്ടുകാരായ പ്രവാസികളും ഉൾപ്പെടെ 13 പേര്‍ മക്ക, മദീന, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2963 പേർ കൊവിഡ് മുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 39,003 ആയി. പുതുതായി 2642 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 67,719 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 28,352 പേർ ചികിത്സയിലുണ്ട്.
ഒരു സ്വദേശി പൗരനും വിവിധ നാട്ടുകാരായ പ്രവാസികളും ഉൾപ്പെടെ 13 പേര്‍ മക്ക, മദീന, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലാണ് മരിച്ചത്. 31 നും 74 നും ഇടയിൽ പ്രായമുള്ളവരാണിവര്‍. ഇതോടെ ആകെ മരണ സംഖ്യ 364 ആയി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 302 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികൾ: റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാം 194, ദറഇയ 118, ജുബൈൽ 87, ഖത്വീഫ് 77, ഖോബാർ 73, ത്വാഇഫ് 52, ഹുഫൂഫ് 49, ദഹ്റാൻ 49, റാസതനൂറ 15, നജ്റാൻ 15, അബ്ഖൈഖ് 10, ബുറൈദ 9, ദലം 9, ബേഷ് 9, സഫ്വ 8, ശറൂറ 8, സബ്യ 7, ഖമീസ് മുശൈത് 6, അബ്ഹ 5, തബൂക്ക് 5, അൽമജാരിദ 4, നാരിയ 4, ഖുൽവ 4, അൽഖർജ് 4, വാദി ദവാസിർ 4, മഹായിൽ 3, യാംബു 3, അൽഹദ 3, അലൈത് 3, മഖ്വ 3, ദുബ 3, അൽഗൂസ് 3, ഹാഇൽ 3, അറാർ 3, അൽദിലം 3, മൈസാൻ 2, ഖുൻഫുദ 2, ഹാസം അൽജലാമീദ് 2, ഹുത്ത ബനീ തമീം 2, മജ്മഅ 2, മുസാഹ്മിയ 2, ദുർമ 2, അൽമബ്റസ് 1, അൽനമാസ് 1, ബിലാസ്മർ 1, ഖുറയാത് അൽഉൗല 1, ബീഷ 1, ഉമ്മു അൽദൂം 1, അഖീഖ് 1, ഖുലൈസ് 1, അൽഅർദ 1, അൽഅയ്ദാബി 1, അൽഹാർദ് 1, ബഖാഅ 1, റുവൈദ അൽഅർദ് 1, താദിഖ് 1, ലൈല 1, ജദീദ അറാർ 1, ദവാദ്മി 1, സുലൈയിൽ 1, ഹുത്ത സുദൈർ 1, ഹുറൈംല 1