ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ചു

ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ചു. 

saudi arabia announced new health rules for the hajj season

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു. പ്രതിരോധ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലൂടെയും തീർഥാടകർക്ക് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണിത്. 

തീർഥാടകർക്ക് നൽകുന്ന വൈദ്യ പരിചരണത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും പുണ്യസ്ഥലങ്ങളിൽ സുരക്ഷിതത്വത്തോടും അനായാസതയോടും കൂടി അനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന അനുഭവം സമ്പന്നമാക്കുന്നതിനും മികച്ച സൗകര്യമൊരുക്കി കൊടുക്കുകയാണ് ലക്ഷ്യം. ആരോഗ്യ ശേഷി, പ്രതിരോധ കുത്തിവെപ്പുകൾ, പ്രതിരോധ നടപടികൾ, ഹജ്ജ് നിർവഹിക്കുന്നതിനോ ഹജ്ജ് പ്രദേശങ്ങളിലെ സീസണൽ ജോലികൾക്കായോ രാജ്യത്തേക്ക് വരുന്നവർക്കുള്ള പൊതുവായ ആരോഗ്യ മാർഗ്ഗനിർദേശങ്ങൾ എന്നിവ നിബന്ധനകളിലുൾപ്പെടും. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ https://www.moh.gov.sa/HealthAwareness/Pilgrims ലിങ്ക് വഴി ആരോഗ്യ നിബന്ധനകൾ അറിയണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

Latest Videos

Read Also - കര്‍ശന പരിശോധന തുടരുന്നു; സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!