സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാൻ ഭരണാധികാരി യൂറോപ്പിലേക്ക്

By Web TeamFirst Published Jul 8, 2024, 6:10 PM IST
Highlights

ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്വകാര്യ സന്ദര്‍ശനമാണെന്നാണ് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അൽ സൈദ് ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്വകാര്യ സന്ദര്‍ശനമാണെന്നാണ് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also - വില കോടികൾ! റെയ്ഡിൽ കുടുങ്ങിയത് നാലുപേര്‍, വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 84 കിലോഗ്രാം മയക്കുമരുന്ന്

Latest Videos

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​രമായി മസ്കറ്റ്

മസ്കറ്റ്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കറ്റ്. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്‍ തലസ്ഥാനം ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. 

വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്. മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ മ​സ്‌​കറ്റ്​ മി​ക​ച്ച റേ​റ്റി​ങ്​ ആ​ണ്​ നേ​ടി​യ​ത് (36.2 സ്‌​കോ​ർ). ഇ​സ്​​ലാ​മാ​ബാ​ദ് (മൂ​ന്ന്), ടോ​ക്യോ(നാ​ല്), അ​ന്‍റാ​ലി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ.

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!